ശ്രീകൂടൽമാണിക്യം തിരുവുത്സവം രണ്ടാം ദിവസം വൈകുന്നേരം 7.30ന് പദ്മശ്രീ ഡോ. ഗുരു പുരുദധീചിന്‍റെ കഥക്

ഇരിങ്ങാലക്കുട: ശ്രീകൂടൽമാണിക്യം തിരുവുത്സവം രണ്ടാം ദിവസം വൈകുന്നേരം 7.30 മുതൽ 9.30 വരെ ഉത്സവ വേദയിൽ പദ്മശ്രീ ഡോ. ഗുരു പുരുദധീചിന്‍റെ കഥക് അരങ്ങേറും. കഥക് നർത്തകരിൽ ആഗ്രഗണ്യനും കഥക് നൃത്തത്തിൽ ആദ്യത്തെ ഡോക്ടറേറ്റ് ജേതാവുമായ, രാജ്യം പദ്മശ്രീ നൽകി ആദരിച്ച, പദ്മശ്രീ ഡോ. ഗുരു പുരുദധീച് ആണ് ഇന്ന് കൂടൽമാണിക്യസ്വാമിയുടെ വേദിയിൽ എത്തുന്നത്.

ഡോക്ടർ പിയൂഷ് രാജ്, റിഥി മിശ്ര, സുനിൽ ശുങ്കര, ഹർഷിത ശർമ, ശരണ്യ സഹസ്ര എന്നിവർ ഗുരുവിനോടൊപ്പം അരങ്ങിൽ എത്തുന്നു.

Leave a comment

Top