പുസ്തക ചർച്ചയുമായി സംഗമസാഹിതി സാഹിത്യോത്സവം രണ്ടാം ദിവസം

ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് എഴുത്തുകാരുടെ സംഘടനയായ സംഗമസാഹിതി നടത്തുന്ന 11 ദിവസം നീണ്ടുനിൽക്കുന്ന സാഹിത്യോത്സവത്തിൻ്റെ ഭാഗമായി കൗമാരക്കാരായ എഴുത്തുകാരികളായ ഒ. അനന്യയുടെ ‘വെറുതേ പറഞ്ഞത്’, ദേവിക പ്രതാപൻ്റെ ‘അമ്മ’ എന്നീ കവിതാസമാഹാരങ്ങൾ ചർച്ച ചെയ്തു.

സിൻ്റി സ്റ്റാൻലി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ രാധിക സനോജ്, രാധാകൃഷ്ണൻ വെട്ടത്ത് എന്നിവർ പുസ്‌തകങ്ങൾ അവതരിപ്പിച്ചു. അരുൺ വൻപറമ്പിൽ, ജോസ് മഞ്ഞില, റഷീദ് കാറളം, അരുൺ ഗാന്ധിഗ്രാം, കാട്ടൂർ രാമചന്ദ്രൻ, രാധാകൃഷ്ണൻ കിഴുത്താനി എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ഇനിയുള്ള ദിവസങ്ങളിൽ സാഹിത്യോത്സവത്തിൻ്റെ ഭാഗമായി പുസ്തകപ്രകാശനങ്ങളും, ചർച്ചയും, കവിയരങ്ങും നടക്കും.

Leave a comment

Top