ശ്രീ കൂടൽമാണിക്യം ഉത്സവം 2022 സാംസ്കാരിക സമ്മേളനം നടത്തി

ഇരിങ്ങാലക്കുട: ശ്രീ കൂടൽമാണിക്യം ഉത്സവം 2022 സാംസ്കാരിക സമ്മേളനം മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ അധ്യക്ഷത വഹിച്ചു. ബോർഡ് മെമ്പർ അഡ്വക്കേറ്റ് അജയകുമാർ സ്വാഗതം പറഞ്ഞു.

കൊച്ചിൻ ദേവസ്വം പ്രസിഡണ്ട് വി. നന്ദകുമാർ, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോക്ടർ വി. കെ. വിജയൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

2020 മാണിക്യശ്രീ പുരസ്കാരം കഥകളിയാചാര്യൻ സദനം കൃഷ്ണൻകുട്ടി ആശാന് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോക്ടർ വി.കെ. വിജയൻ സമർപ്പിച്ചു.

ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിന് സ്ഥിരം സ്റ്റേജ് പണിത് സമർപ്പിച്ച ജനാർദ്ദനൻ കക്കരക്ക് കൊച്ചിൻ ദേവസ്വം പ്രസിഡണ്ട്
വി. നന്ദകുമാർ പൊന്നാടയണിയിച്ചു ആദരിച്ചു.

ദീർഘകാലത്തെ സേവനത്തെ മാനിച്ച് ചന്ദ്രവാരിയർക്കും, ഈ മാസം ജോലിയിൽ നിന്നും വിരമിക്കുന്ന ദേവസ്വം സ്റ്റാഫ് സി സുരേഷിനും ദേവസ്വം ചെയർമാൻ പൊന്നാടയണിയിച്ച് ആദരിച്ചു.

യോഗത്തിൽ കൂടൽമാണിക്യം വാർഡ് കൗൺസിലർ സ്മിത കൃഷ്ണകുമാർ , ബോർഡ് മെമ്പർമാർ, അഡ്മിനിസ്ട്രേറ്റർ എന്നിവരും പങ്കെടുത്തു.

മന്ത്രിസഭ യോഗത്തിൽ പങ്കെടുക്കേണ്ടത് ഉള്ളതിനാൽ തിരുവനന്തപുരത്തേക്ക് പോകേണ്ടി വന്ന ബഹു ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു എന്നിവർക്ക് യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും ഉത്സവത്തിന് ആശംസകൾ അറിയിച്ചുകൊണ്ടുള്ള അറിയിപ്പ് ദേവസ്വം ചെയർമാൻ സാംസ്കാരിക സമ്മേളനത്തിൽ അറിയിച്ചു.

Leave a comment

Top