
ഇരിങ്ങാലക്കുട: ശ്രീ കൂടൽമാണിക്യം തിരുവുത്സവം കൊടിപ്പുറത്ത് വിളക്ക് ദിനത്തിൽ രാത്രി 10 മണിക്ക് വേദിയിൽ മണിപ്പൂരി നൃത്തം അരങ്ങേറും. മണിപ്പൂർ സംസ്ഥാന കലാ അക്കാദമി അവാർഡ് ജേതാവായ കുമാരി തൊക്ചോം ഇബിമുബി ദേവി ആണ് മണിപ്പൂരി അവതരിപ്പിക്കുന്നത്.
രാധാകൃഷ്ണപ്രണയത്തിന്റെ മോഹനഭാവങ്ങളുണർത്തുന്ന നൃത്തരൂപമാണ് മണിപ്പൂരി. ബ്രാജ് എന്ന സ്ഥലത്തെ വളരെ പ്രചാരമുള്ള നൃത്ത -നാടകമായ മണിപ്പൂരി വടക്കുകിഴക്കേ ഇന്ത്യയിലെ ജനസംസ്കാരത്തിന്റെ ആവിഷ്കാര രൂപങ്ങളിൽ പ്രധാനമാണ്.
ഹൃദ്യമായ സംഗീതവും അഭിനയവും നൃത്തവും കലർന്ന ചേതോഹരമായ അനുഭവമാണ് മണിപ്പൂരി.
Leave a comment