പതിവുപോലെ കൂടൽമാണിക്യം ഉത്സവക്കൊടിയേറ്റിന് മൃദംഗമേളയുമായി കൊരമ്പ് മൃദംഗ കളരി

ഇരിങ്ങാലക്കുട: ശ്രീ കൂടൽമാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് കൊടിയേറ്റത്തിന് പതിവുപോലെ കൊരമ്പ് മൃദംഗ കളരി മൃദംഗ മേള അവതരിപ്പിച്ചു.

അഞ്ചു വയസ്സു മുതൽ 76 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾ ചേർന്നാണ് മൃദംഗ മേള അവതരിപ്പിച്ചത്.

ഒരു മണിക്കൂറോളം നീണ്ട പരിപാടിക്ക് വിക്രമൻ നമ്പൂതിരി, പി.വി. സുകുമാർ എന്നിവർ നേതൃത്വം നൽകി.

Leave a comment

Top