സംഗമസാഹിതിയുടെ 11 ദിവസം നീണ്ടുനിൽക്കുന്ന സാഹിത്യോത്സവത്തിന് തുടക്കമായി

ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് എഴുത്തുകാരുടെ സംഘടനയായ സംഗമസാഹിതിയുടെ 11 ദിവസം നീണ്ടുനിൽക്കുന്ന സാഹിത്യോത്സവം കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു.പ്രദീപ് മേനോൻ ഉദ്ഘാടനം ചെയ്തു.

ആദ്യ ദിനത്തിൽ സിന്റി സ്റ്റാൻലിയുടെ കവിതാസമാഹാരമായ “സന്ധ്യകളിലൂടെ കടലിലേക്ക്” എന്ന പുസ്തകത്തിന്‍റെ പ്രകാശനം കവി സെബാസ്റ്റ്യൻ, അരുൺ ഗാന്ധിഗ്രാമിന് പുസ്തകം നൽകിക്കൊണ്ട് നിർവ്വഹിച്ചു. പ്രൊഫ. സാവിത്രി ലക്ഷ്മണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി മുഖ്യാതിഥിയായിരുന്നു. സിമിത ലെനീഷ്, രാധാകൃഷ്ണൻ വെട്ടത്ത്, രാധിക സനോജ്, മുഹമ്മദ് ഇബ്രാഹിം എന്നിവർ സംസാരിച്ചു.

തുടർന്നുള്ള ദിവസങ്ങളിൽ വി.ആർ. ദേവയാനിയുടെ ബാലസാഹിത്യകൃതി പാൽപ്പായസം, യുവ നോവലിസ്റ്റ് ടോം ചാക്കോര്യയുടെ കല്ലറ എന്നീ കൃതികളുടെ പ്രകാശനവും ഇരിങ്ങാലക്കുടക്കാരായ എഴുത്തുകാരുടെ പുസ്തകങ്ങളെക്കുറിച്ചുള്ള ചർച്ചകളും പുസ്തകപ്രദർശനവും വില്പനയും നടക്കും. മെയ് 22ന് നടക്കുന്ന കവിയരങ്ങോടെ സാഹിത്യോത്സവം സമാപിക്കും.

Leave a comment

Top