ഇരിങ്ങാലക്കുട രൂപത കുടുംബ വർഷ സമാപന ആഘോഷം മെയ് 15ന്

ഇരിങ്ങാലക്കുട: കുടുംബവർഷാചരണത്തിന്‍റെ സമാപനവും രൂപത പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ഒന്നാം വാർഷികവും ഇരിങ്ങാലക്കുട രൂപതാ കുടുംബ സമ്മേളന കേന്ദ്ര സമിതിയുടെയും കപ്പിൾസ് മൂവ്മെന്റിന്‍റെയും പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റിന്‍റെയും ആഭിമുഖ്യത്തിൽ മെയ് 15 ഞായറാഴ്ച കൊടകര സഹൃദയ എൻജിനീയറിങ് കോളേജിൽ സംഘടിപ്പിക്കുന്നു. സമ്മേളനം ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യും.

ആഗോള കത്തോലിക്കാ സഭയിൽ ഫ്രാൻസിസ് മാർപാപ്പ 2021 മാർച്ച് 19 മുതൽ 2022ജൂൺ 26 വരെ കുടുംബ വർഷമായി പ്രഖ്യാപിച്ചിരിക്കുന്നു. ഇതിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട രൂപതയിലും മറ്റ് രൂപതകളിലും കുടുംബ വർഷ ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു.

ജീവന്‍റെ സംരക്ഷണത്തിനും പരിപോഷണത്തിനും ഊന്നൽ നൽകിക്കൊണ്ടാണ് ഈ ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.

ക്ലാസ്സ്, ശില്പശാല, പാനൽ ചർച്ച, കുട്ടികൾക്കുള്ള വിവിധ പരിപാടികൾ, പൊതു മീറ്റിംഗ്, മ്യൂസിക് എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള പരിപാടിയിൽ മുഖ്യാതിഥിയായി സിനി ആർട്ടിസ്റ്റ് സിജോയ് വർഗീസ് പങ്കെടുക്കും. പൾമനോളജിസ്റ്റും പ്രോലൈഫ് പ്രവർത്തകനുമായ അബ്രഹാം ജോസഫ് ക്ലാസുകൾ നയിക്കും. കുട്ടികൾക്കുള്ള വിവിധ പരിപാടികൾ ജീസസ് യൂത്ത് മിനിസ്റ്ററി ആയി നടത്തുന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത പങ്കെടുക്കുന്ന 250 ഓളം കുടുംബങ്ങൾക്ക് അഭിവന്ദ്യ പിതാവ് സമ്മാനം നൽകും.

രൂപതാ ചാൻസലർ ഡോ. നവീൻ ആട്ടോക്കാരൻ, രൂപത പ്രോലൈഫ് ഡയറക്ടർ ഫാദർ ജോജി പാലമറ്റത്ത്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ടെൽസൺ കോട്ടോളി, ജോ. കൺവീനർ ബിൻഷ ജോബി, പിന്റോ ചക്കാലക്കൽ, പ്രോഗ്രാം കൺവീനർ ഷാജൻ കണ്ടംകുളത്തി എന്നിവർ പങ്കെടുത്തു.

Leave a comment

Top