അവധിക്കാലം ആസ്വാദ്യവും സർഗ്ഗാത്മകവുമാക്കി കാറളം എ.എൽ.പി സ്കൂളിൽ കുട്ടികൾക്ക് ദ്വിദിന ക്യാമ്പ് നടത്തി

കാറളം: വേനലവധിക്കാലം കുട്ടികൾക്ക് ആസ്വാദ്യവും സർഗ്ഗാത്മകവുമാക്കാൻ കാറളം എ.എൽ.പി.സ്കൂളിൽ വേനൽക്കുരുവികൾ എന്ന പേരിൽ ദ്വിദിന ക്യാമ്പ് ക്യാമ്പ് നടത്തി. ശാസ്ത്ര പരീക്ഷണങ്ങളും കളികളും, കളിയിൽ അല്പം കാര്യം, കായികപരിശീലനം, ശുചിത്വ ശീലങ്ങൾ, യോഗ, നാടൻ കലകൾ, സർഗ്ഗാത്മകത എങ്ങിനെ വളർത്താം തുടങ്ങിയ വിഷയങ്ങളായിരുന്നു ക്യാമ്പിൽ അവതരിപ്പിച്ചത്.

ക്യാമ്പ് വാർഡ് മെമ്പർ ബിന്ദു പ്രദീപ് ഉദ്ഘാടനം ചെയ്തു. കാറളം പഞ്ചായത്ത് പ്രസിഡണ്ട് സീമ പ്രേമരാജ്, സ്കൂൾ മാനേജർ കാട്ടിക്കുളം ഭരതൻ എന്നിവർ മുഖ്യാഥിതികളായിരുന്നു. പി.ടി.എ.പ്രസിഡണ്ട് ഷബ്ന ഷാമോൻ, പ്രധാന അധ്യാപിക മഞ്ജു.ടി.എൻ, അദ്ധ്യാപിക പ്രീത എന്നിവർ സംസാരിച്ചു.

ശാസ്ത്ര പരീക്ഷണങ്ങളും കളികളും എന്ന വിഷയം രമേഷ് ബാബുവും, കുട്ടികളിലെ സർഗ്ഗാത്മകത എങ്ങിനെ വളർത്തിയെടുക്കാം എന്ന വിഷയം റഷീദ് കാറളവും അവതരിപ്പിച്ചു. വിപിൻ നാഥ്, അമൽദേവ്, ഡോ: നിരഞ്ജന, രേണുക ദിവാകരൻ, അനൂപ്.കെ.എം. എന്നിവർ വിവിധ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ഒരു ഇടവേളക്കുശേഷം കിട്ടിയ സുന്ദര നിമിഷങ്ങൾ തേൻ കുരുവികളെപോലെ കുട്ടികൾ ആസ്വദിച്ചു.

Leave a comment

Top