പടിയൂർ പഞ്ചായത്തിൽ ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി 18 സ്ഥാപനങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന

പടിയൂർ: ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി ഹോട്ടലുകൾ, കൂൾ ബാറുകൾ, ബേക്കറികൾ, ചിക്കൻ സ്റ്റാളുകൾ എന്നിവിടങ്ങളിൽ പടിയൂർ ഗ്രാമപഞ്ചായത്തും പടിയൂർ കുടുംബരോഗ്യ കേന്ദ്രം അധികൃതരും സംയുക്തമായി പരിശോധന നടത്തി.

പടിയൂർ പഞ്ചായത്തിൽ ലൈസെൻസ് ഇല്ലാതെയും പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന രീതിയിലും പ്രവർത്തിച്ചുവരുന്ന 4 ചിക്കൻ സ്റ്റാളുകൾ കണ്ടെത്തി. പ്രസ്തുത സ്ഥാപനങ്ങൾ അടച്ചു പൂട്ടാനും മറ്റ് നടപടികൾ സ്വീകരിക്കാനും പഞ്ചായത്ത് സെക്രട്ടറിക്ക് ശുപാർശ നൽകി.

പുകയില നിയന്ത്രണ നിയമ പ്രകാരം ഒരു സ്ഥാപനത്തിൽ നിന്ന് പിഴ ഈടാക്കി. പടിയൂർ ഉപ്പുംപറമ്പിൽ വീട്ടിൽ ജഗതീഷിന്‍റെ സൈക്കിൾ ഷോപ്പിനാണ് പുകയില ഫൈൻ നൽകിയത്. വരുംദിവസങ്ങളിൽഅന്വേഷണം ഉർജിതപ്പെടുത്തുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.

കുടുംബരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.കെ.സി. ജയചന്ദ്രൻ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ടി.വി.ജീൻവാസ്, എസ്. മായ, കെ.എസ്. അനു, പഞ്ചായത്ത്‌ ക്ലാർക്ക് ലെനിൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

അടച്ചുപൂട്ടുന്നതിനുള്ള മേൽനടപടിയായി ശുപാർശ ചെയ്ത് നോട്ടീസ് കൊടുത്ത സ്ഥാപനങ്ങൾ:
1. ചിക്കൻ സ്റ്റാൾ, വാർഡ് 5 പടിയൂർ (ഹരിഹരൻ, ചരിത്താംകുടത്ത് വീട്)
2. ചിക്കൻ സ്റ്റാൾ, പടിയൂർ വാർഡ് 5 (രമേശ്‌ അണ്ടിക്കോട്ട് വീട്)
3. ചിക്കൻ സ്റ്റാൾ, വാർഡ് 5 (ബാബു കള പുരയ്ക്കൽ)
4. ചിക്കൻ സ്റ്റാൾ, വാർഡ് 5 (സിദ്ധാർത്ഥൻ കളപുരയ്ക്കൽ)

Leave a comment

Top