ഇന്‍റർനാഷണൽ നഴ്സസ് ഡേ ദിനാചരണം നടത്തി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലും സ്കൂൾ ഓഫ് നേഴ്സിംഗും ചേർന്ന് ഇന്‍റർനാഷണൽ നഴ്സസ് ഡേ ആഘോഷിച്ചു.

വൈസ് പ്രിൻസിപ്പാൾ ജെന്നി ജോയ്, ഫ്ലോറൻസ് നൈറ്റിംങ്‌ഗേലിന്‍റെ ജീവചരിത്രം അവതരിപ്പിച്ചു. നഴ്സിങ് വിദ്യാർത്ഥിനികൾ ഫ്ലോറൻസ് നൈറ്റിംങ്‌ഗേലിന്‍റെ ജീവചരിത്രവും മോഡേൺ നഴ്സിംഗ് ആരംഭിച്ചതിനെക്കുറിച്ചും നാടകരൂപത്തിൽ അവതരിപ്പിച്ചു.

പ്രിൻസിപ്പാൾ സിസ്റ്റർ ക്രിസാത്ത്, ഡെപ്യൂട്ടി നേഴ്സ് മാനേജർ മേരിക്കുട്ടി ജോയ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

റിനു റെജി സ്വാഗതവും അലീന ബേബി നന്ദിയും പറഞ്ഞു.

Leave a comment

Top