റോഡ് ടൈലിങ് : സമീപ സ്ഥാപനങ്ങളിൽനിന്നുള്ള മാലിന്യ പൈപ്പുകൾ നീക്കാതെ രാത്രി കാനകൾ കോൺക്രീറ്റിംഗ് തുടങ്ങി

ഇരിങ്ങാലക്കുട : ബസ്സ്റ്റാൻഡ് പോസ്റ്റ് ഓഫീസ് റോഡിലെ റോഡ് നവീകരണത്തിന്‍റെ ഭാഗമായി ടൈൽ പാകിയതിനു ശേഷം അരികിലുള്ള കാന രാത്രി കോൺക്രീറ്റിംഗ് ആരംഭിച്ചു. പക്ഷെ സമീപ സ്ഥാപനകളിൽ നിന്നും ഈ കാനയിലേക്ക് പലരും അനധികൃതമായി മാലിന്യം ഒഴുക്കി വിടുന്ന പൈപ്പുകൾ നീക്കാതെയാണ് രാത്രിയുടെ മറവിൽ നഗരസഭ കോൺക്രീറ്റിംഗ് ആരംഭിച്ചത്. പോസ്റ്റ് ഓഫീസിനു സമീപമുള്ള കാന ഉയർത്തനായ് പൊളിച്ചപ്പോൾ മനുഷ്യ വിസർജനം അടക്കം ഇതിൽ ഒഴുകുന്നതായ് കണ്ടെത്തിയീട്ടും നഗരസഭാ ഇതിന്‍റെ ഉറവിടം തേടാതെ ധൃതിയിൽ കാന കോൺക്രീറ്റ് ചെയ്യാനുള്ള പുറപ്പാടിലാണ്.

രണ്ടാഴ്ച്ചയായ് ഗതാഗതം നിരോധിച്ചു കൊണ്ടുള്ള പണികളാണ് നടക്കുന്നത്. 16-ാം തിയ്യതി തുറന്നു കൊടുക്കുമെന്ന വാഗ്ദാനത്തിലാണ് പണി ആരംഭിച്ചതെങ്കിലും എൻജിനിയറിങ് വിഭാഗത്തിന്‍റെ ദീർഘവീക്ഷണമില്ലായ്മ മൂലം കാന ഉയർത്തുന്നതടക്കമുള്ള പല പണികളും കൂട്ടീ ചേർക്കേണ്ടി വന്നതിനാൽ നിർദിഷ്ട സമയത്ത് പണി പൂർത്തിയാക്കാൻ സാധിക്കുന്നില്ല അതിനാൽ മാലിന്യ ഉറവിടം കണ്ടുപിടിക്കാൻ സമയമില്ലെന്നാണ് നഗരസഭ ഭാഷ്യം

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top