മിത്രഭാരതി സോഷ്യല്‍ സര്‍വ്വീസ് സൊസെറ്റിയുടെ ആഭിമുഖ്യത്തില്‍ കദളി വാഴ കൃഷി ആരംഭിക്കുന്നു

ഇരിങ്ങാലക്കുട : മിത്രഭാരതി സോഷ്യല്‍ സര്‍വ്വീസ് സൊസെറ്റിയുടെ ആഭിമുഖ്യത്തില്‍ കദളി വാഴ കൃഷി ആരംഭിക്കുന്നു. സംഘമായി വാഴകൃഷി ചെയ്യുന്നവര്‍, വ്യക്തിഗതമാണങ്കില്‍ മിനിമം പത്ത് വാഴയെങ്കിലും കൃഷിചെയ്യാവുന്നവര്‍ എന്നിവര്‍ക്കാണ് വാഴക്കന്ന് നല്‍കുന്നത്. കാട്ടൂര്‍, കാറളം, മുരിയാട്, വേളൂക്കര, പൂമംഗലം, പടിയൂര്‍ എന്നീ പഞ്ചായത്തുകളിലെയും ഇരിങ്ങാലക്കുട നഗരസഭയിലെയും കര്‍ഷകരെയാണ് ആദ്യഘട്ടത്തിലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. ജൈവകൃഷി സമ്പ്രദായത്തില്‍ നടപ്പാക്കുന്ന കദളി കൃഷി ചെയ്യുന്നതിന് പ്രായോഗിക ക്ലാസ്സും മറ്റ് അനുബന്ധ സൗകര്യങ്ങളും കര്‍ഷകര്‍ക്ക് സൊസൈറ്റി നല്‍കുന്നതാണ്. പദ്ധതിയില്‍ പങ്കാളികളാകാന്‍ താല്‍പ്പര്യമുള്ളവര്‍ മിത്രഭാരതി സൊസൈറ്റിയുടെ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം റോഡിലുള്ള ഹെഡോഫിസിലോ, എടക്കുളത്തുള്ള പൂമംഗലം ഓഫിസിലോ നേരില്‍ ബന്ധപ്പെടണം. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം എടക്കുളത്ത് നടന്നു. പി.പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. മിത്രഭാരതി സൊസൈറ്റി വൈസ്പ്രസിഡണ്ട് എം.യു.മനോജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാന്റി കൈപറമ്പില്‍, ധില്ലന്‍ അണ്ടിക്കോട്ട്, കെ.എം. രാജവര്‍മ്മ, മഹേഷ് എം, അനീഷ് പാമടത്ത്, ഷൈജു വി.എസ്സ്, ജോജു കൈപറമ്പില്‍, ജിതേന്ദ്രന്‍ ഒ.എസ്സ് ,അജയകുമാര്‍ സി.വി., സജീവ് കുരിയക്കാട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top