
മുരിയാട്: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജയരാജ് വാഹനാപകടത്തിൽ മരണപ്പെട്ടതിനെ തുടർന്ന് 13-ാം വാർഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ ഉന്നത വിദ്യാഭ്യാസ മന്ത്രി സ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ഷീല ജയരാജിന്റെ മരുമകളും എം.സി.എ. ബിരുദധാരിയുമായ റോസ്മി ജയേഷാണ് സ്ഥാനാർത്ഥി.
പഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ. ചിറ്റിലപ്പിള്ളി അപക്ഷത വഹിച്ചു.
മുൻ കൃഷി വകുപ്പ് മന്ത്രിയും സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗവുമായ വി.എസ് സുനിൽകുമാർ, കേരള ഫീഡ്സ് ചെയർമാൻ കെ. ശ്രീകുമാർ , മുൻ എം.എൽ.എ. കെ.യു.അരുണൻ മാസ്റ്റർ, സി.പി.എം. ഏരിയാ സെക്രട്ടറി വി.എ. മനോജ്, സി.പി.ഐ. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, ടി.കെ. വർഗീസ്, കെ.ആർ. വിജയ, ലത ചന്ദ്രൻ, ലളിത ബാലൻ, പി.ആർ. സുന്ദരൻ, കെ.ജി. മോഹനൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Leave a comment