കലാസാഹിത്യ ആവിഷ്ക്കാരങ്ങൾ വർഗ്ഗീയതയെ ചെറുത്ത് തോൽപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങളായി വളരണം – ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ

ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് കൺവെൻഷൻ കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവ്വഹിച്ചു. കലാസാഹിത്യ ആവിഷ്ക്കാരങ്ങൾ വർഗ്ഗീയതയെ ചെറുത്ത് തോൽപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങളായി വളരെണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രൊഫ. എം.കെ. ചന്ദ്രൻ മാഷ് നഗറിൽ നടന്ന കൺവെൻഷനിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിലെ യൂണിറ്റിന്റെ കലാസാഹിത്യ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ പ്രദർശനവും യൂണിറ്റിലെ പുതിയ അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. കൺവെൻഷനിൽ ഡോ. എം.എൻ. വിനയകുമാർ, ഡോ. കെ.പി. ജോർജ്, ഡോ. കെ. രാജേന്ദ്രൻ, ഷെറിൻ അഹമ്മദ്, കെ.ജി. സുബ്രമണ്യൻ, റെജില ഷെറിൻ, ദീപ ആന്റണി, ഡോ. മുഹമ്മദ് അഷ്റഫ് എന്നിവർ സംസാരിച്ചു.

Leave a comment

Top