വെള്ളാങ്ങലൂർ ജി.യു.പി. എസിൽ “കുഞ്ഞിക്കൈകളിൽ കുഞ്ഞാട്”

വെള്ളാങ്ങലൂർ : ജി.യു.പി.എസ്. വെള്ളാങ്ങലൂരിന്‍റെ “കുഞ്ഞിക്കൈകളിൽ കുഞ്ഞാട്” എന്ന പദ്ധതിയുടെ ഉദ്‌ഘാടനകർമ്മം വാർഡ് മെമ്പർ മിനി രാജൻ നിർവ്വഹിച്ചു. കുട്ടികളിൽ സഹജീവികളോട് സ്നേഹവും, കാരുണ്യവും, പ്രകൃതി സംരക്ഷണ അവബോധവും, കൃഷി താല്പര്യവും വളർത്താനുമാണ് ഈ പദ്ധതി വിഭാവനം ചെയ്തീട്ടുള്ളത്. ഇതോടൊപ്പം കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുക എന്നതും പരിപാടി ലക്ഷ്യമിടുന്നു. എൽ.പി വിഭാഗം കുട്ടികളിൽ നിന്നും തെരെഞ്ഞെടുത്ത ആമിന വി.എസ് എന്ന വിദ്യാർത്ഥിക്കാണ് ആടിനെ നൽകിയത്. ഹെഡ്മിസ്ട്രസ് എം എസ് റാണി ടീച്ചർ ആടിനെ സ്പോൺസർ ചെയ്താണ് പദ്ധതി നടപ്പിലാക്കുന്നത്.എസ് എം സി ചെയർമാൻ അൻവർ എം എ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി.എ രാമചന്ദ്രൻ മാസ്റ്റർ, സ്കൂൾ ലീഡർ അദീല എന്നിവർ ആശംസയർപ്പിച്ചു. സീനിയർ അസിസ്റ്റന്‍റ് രാജാമണി ടീച്ചർ സ്വാഗതവും ശോഭ ടീച്ചർ നന്ദിയും പറഞ്ഞു.

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top