ഹെയർ ഡോണേഷൻ ക്യാമ്പ് “ഷെയർ” സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ എൻ.എസ്‌.എസ്‌. യൂണിറ്റും അമല ഹോസ്പിറ്റലും ഇരിങ്ങാലക്കുട ഹാരിസ് ലോറ യൂണിസെക്സ് സലൂണും സംയുക്തമായി, കേശ ദാനം മഹാദാനം എന്ന സന്ദേശം ജനങ്ങളിലേക്കെത്തിക്കാൻ “ഷെയർ” – കേശദാന ക്യാമ്പ് സംഘടിപ്പിച്ചു.

ഏപ്രിൽ 9ന് ക്രൈസ്റ്റ് കോളേജിൽ വെച്ച് നടന്ന പരിപാടി, വൈസ് പ്രിൻസിപ്പാൾ ഫാ. ജോയ് പി.ടി. ഉദ്‌ഘാടനം ചെയ്തു. മുപ്പതോളം വിദ്യാർത്ഥികൾ, ക്യാൻസർ രോഗികൾക്ക്‌ വിഗ് നിർമ്മിക്കാനായി മുടി ദാനം ചെയ്തു.

ഇരിങ്ങാലക്കുട സ്വദേശി 6 വയസ്സുകാരിയായ അന്നയും പങ്കാളിയായി. പ്രോഗ്രാം ഓഫീസർമാരായ തരുൺ ആർ, ജിൻസി ആർ, ജോമേഷ് ജോസ്, ലിനെറ്റ് ജോർജ്, അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് അസോസിയേറ്റ് ഡയറക്ടറും പാലിയേറ്റീവ് കെയർ ഇൻചാർജുമായ ഫാദർ ജെയ്‌സൺ മുണ്ടൻമാണി, ലോറ സലൂൺ ഉടമ ഹരിദാസ് എന്നിവർ സന്നിഹിതരായിരുന്നു.

Leave a comment

Top