ആനന്ദപുരത്ത് നിന്നും 2 കിലോ കഞ്ചാവ് ഇരിങ്ങാലക്കുട റെയ്ഞ്ച് എക്സൈസ് പിടികൂടി

ഇരിങ്ങാലക്കുട: 2 കിലോ കഞ്ചാവ് ആനന്ദപുരത്ത് നിന്നും ഇരിങ്ങാലക്കുട റെയ്ഞ്ച് എക്സൈസ് പിടികൂടി. ആനന്ദപുരം എടയാറ്റുമുറിയിൽ സനൂപിനെ(34)യാണ് രണ്ട കിലോ കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് ഇരിങ്ങാലക്കുട റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ അനീഷ് കെ.എ. അറസ്റ്റ് ചെയ്തു.

അസി. എക്സൈസ് ഇൻസ്പെക്ടർ മണികണ്ഠൻ കെ, പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് കുമാർ ടി.എസ്, ബാബു പി.എം, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) വത്സൻ കെ.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ രാകേഷ് ടി.ആർ, രാജേന്ദ്രൻ സി.വി, ജോയൽ ജോസ്, വനിത സിവിൽ എക്സൈസ് ഓഫീസർ പ്രസീത എം. എന്നിവർ സംഘത്തിലുണ്ടായിരുന്നു.

ഓടി പോയതിനാൽ രണ്ടാം പ്രതി അനുരാജിനെ അറസ്റ്റ് ചെയ്തിട്ടില്ല.

Leave a comment

Top