ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ സ്കൂട്ടർ നൽകി മുരിയാട് പഞ്ചായത്തിലെ നൂറാം പദ്ധതി

മുരിയാട്: മുരിയാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന നൂറുദിനം 100 പദ്ധതിയുടെ ഭാഗമായി നൂറാമത്തെയിനം പദ്ധതി പഞ്ചായത്തിലെ ഭിന്നശേഷിക്കാരായവർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടറുകൾ വിതരണം ചെയ്തു.

പഞ്ചായത്ത് ഹാളിനു മുന്നിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ. ചിറ്റിലപ്പിള്ളി താക്കോൽ ദാന കർമ്മം നിർവഹിച്ചു .പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സരിത സുരേഷ് അധ്യക്ഷത വഹിച്ചു.

ഐ.സി.ഡി.എസ്. സൂപ്പർവൈസർ അൻസ അബ്രഹാം പദ്ധതി വിശദീകരിച്ചു. നൂറ് ദിന കർമ്മ പദ്ധതിയിൽ നൂറിനം പൂർത്തിയാക്കിയ സന്തോഷസൂചകമായി ചടങ്ങിൽ പങ്കെടുത്തവർക്ക് മധുര പലഹാര വിതരണവും ഉണ്ടായിരുന്നു.

ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ രതി ഗോപി, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.യു. വിജയൻ, ഭരണസമിതി അംഗങ്ങളായ തോമസ് തൊകലത്ത്, എ.എസ്. സുനിൽകുമാർ, നിജി വത്സൻ, വൃന്ദകുമാരി, ശ്രീജിത്ത് പട്ടത്ത്, സേവിയർ ആളൂക്കാരൻ, മണി സജയൻ, നിഖിത അനൂപ്, മനീഷ മനീഷ്, സെക്രട്ടറി പി. പ്രജീഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a comment

Top