മാർക്കറ്റ് റോഡിലെ വളവിൽ ടൂറിസ്റ്റ് ബസ്സുകളുടെ പാർക്കിംഗ് അപകടം ക്ഷണിച്ചു വരുത്തുന്നു

ഇരിങ്ങാലക്കുട : ഏറെ തിരക്കുള്ള വൺവേയായ മാർക്കറ്റ് റോഡിലെ സെന്റ് മേരീസ് സ്കൂളിന് സമീപത്തെ വളവിൽ അപകടകരമാം വിധം സ്ഥിരമായി പാർക്ക് ചെയ്യുന്ന ടൂറിസ്റ്റ് ബസ്സുകൾ മൂലം ഇവിടെ അപകട സാധ്യത മേഘലയാക്കുന്നു. സ്കൂൾ സമയങ്ങളിൽ ഇതിലൂടെ നടന്നും സൈക്കിളിലും പോകുന്ന വിദ്യാർത്ഥികൾക്ക് റോഡിൻറെ സിംഹഭാഗവും കൈയേറി സ്ഥിരമായി പാർക്ക് ചെയ്യുന്ന ബസ്സുകൾ മൂലം എതിരെ വരുന്ന വാഹങ്ങളിൽനിന്നും രക്ഷനേടാൻ വീതികുറഞ്ഞ റോഡിന്റെ അരിക്ക് ചേർന്ന് പോകേണ്ടതാണ് വരുന്നു. കൊടും വളവായതിനാൽ വാഹനങ്ങൾ വരുന്നത് കാണാനുമാകില്ല. കലാലങ്ങളായി ഇവിടെത്തെ അനധികൃത പാർക്കിങ്ങിന് കുറിച്ച് സമീപവാസികൾ പരാതിപ്പെട്ടിട്ടും സമ്മർദ്ദങ്ങളെ തുടർന്ന് നടപടികൾ വയ്ക്കുന്നു.

Leave a comment

  • 17
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top