കടുത്ത വേനലിൽ കിളികൾക്ക് വേണ്ടി കിളിത്തൊട്ടിലുകളുമായി ക്രൈസ്റ്റ് കോളേജ്

ഇരിങ്ങാലക്കുട: അന്താരാഷ്ട്ര വനദിനാഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, കേരളം വനം വന്യജീവി വകുപ്പിന്‍റെ കീഴിലുള്ള തൃശൂർ സോഷ്യൽ ഫോറസ്റ്ററി ഡിവിഷനുമായി കൈകോർത്ത് ക്യാമ്പസിന്‍റെ വിവിധ ഭാഗങ്ങളിലായി ഈ കടുത്ത വേനലിൽ കിളികൾക്ക് വേണ്ടിയുള്ള കിളിത്തൊട്ടിലുകൾ സ്‌ഥാപിച്ചു.

എൻവിറോ ക്ലബ്, ഭൂമിത്ര സേന എന്നീ ക്ലബ്ബുകളും ഡിപ്പാർട്ടമെന്‍റ് ഓഫ് ജിയോളജി ആൻഡ് എൻവിറോൺമെന്‍റൽ സയൻസും ഒരുമിച്ച് ചേർന്നാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്.

ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ ഫാ.ഡോ. ജോലി ആൻഡ്രൂസ് ഉദ്‌ഘാടനം ചെയ്തു. കാലാവസ്ഥാ വ്യതിയാനം എല്ലാ ജീവജാലങ്ങളെയും പ്രതികൂലമായി ബാധിച്ചിരിക്കുന്ന അവസരത്തിൽ ഇത്തരം സംരംഭങ്ങൾ മുതൽക്കൂട്ടാവുമെന്ന് അദ്ദേഹം പ്രതിപാദിച്ചു.

വൈസ് പ്രിൻസിപ്പൽ ഫാ.ജോയ് പീനിക്കപ്പറമ്പിൽ, ഡോ.ലിന്റോ ആലപ്പാട്ട്, ഡോ. സുബിൻ കെ. ജോസ്, മുഖ്യ സംഘാടക ഡോ. രേഖ വി.ബി, ഡോ.മഞ്ജു, പ്രൊഫ.ഡോ. ടെസ്സി പോൾ എന്നിവർ സംസാരിച്ചു.

Leave a comment

Top