വേളൂക്കര ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ വനിത നീന്തൽ സാക്ഷരതയ്ക്ക് തുടക്കം കുറിച്ചു

വേളൂക്കര: വേളൂക്കര ഗ്രാമപഞ്ചായത്തിന്‍റെ 2021- 22 സ്ത്രീശാക്തീകരണ പദ്ധതിയിലുൾപ്പെടുത്തി പഞ്ചായത്തിലെ മുഴുവൻ സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യമായി നീന്തൽ പരിശീലനം നൽകുന്ന പദ്ധതിക്ക് തുടക്കമായി. അവിട്ടത്തൂർ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് നീന്തൽക്കുളം ഓങ്ങി ചിറയിൽ നീന്തൽ പരിശീലനം ആരംഭിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. ധനീഷ്  പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ജെൻസി ബിജു അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ ഉണ്ണികൃഷ്ണൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സതീഷ്  ജെ, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടെസ്സി ജോയ്, മെമ്പർമാരായ വിൻസന്റ് കാനകൂടം, ശ്യാം രാജ്, സി.ആർ. സുനിത രാധാകൃഷ്ണൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിബിൻ തുടിയത്ത് എന്നിവർ സംസാരിച്ചു.

Leave a comment

Top