ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണലിന് വയോജനക്ഷേമ രംഗത്തെ കേരളത്തിലെ മികച്ച മാതൃകകൾക്കുള്ള 2021 ലെ ‘വയോസേവന പുരസ്‌കാരം’

ഏറ്റവും മികച്ച രീതിയിൽ വയോജന സംരക്ഷണ നിയമം നടപ്പിലാക്കിയതിനും, വയോജന സംരക്ഷണ ക്ഷേമ പ്രവർത്തനങ്ങൾ കാഴ്ച വെച്ചതിനും കേരളത്തിലെ 27 മെയിന്റനൻസ് ട്രൈബ്യുണലുകളിൽ നിന്നും ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണലിന് മികച്ച മാതൃകകൾക്കുള്ള 2021 ലെ “വയോസേവന പുരസ്‌കാരംലഭിച്ചു

ഇരിങ്ങാലക്കുട : വയോജനക്ഷേമ രംഗത്തെ കേരളത്തിലെ മികച്ച മാതൃകകൾക്കുള്ള 2021 ലെ “വയോസേവന പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചപ്പോൾ കേരളത്തിലെ ഏറ്റവും മികച്ച മെയിന്റനൻസ് ട്രൈബ്യുണലിനുള്ള അവാർഡ് ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണലിന് ലഭിച്ചു. ഏറ്റവും മികച്ച രീതിയിൽ വയോജനസംരക്ഷണ നിയമം നടപ്പിലാക്കിയതിനും, വയോജന സംരക്ഷണ ക്ഷേമ പ്രവർത്തനങ്ങൾ കാഴ്ച വെച്ചതിനുമാണ് കേരളത്തിലെ 27 മെയിന്റനൻസ് ട്രൈബ്യുണലുകളിൽ നിന്നും ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണലിനെ ഈ നേട്ടത്തിന് അർഹമാക്കിയത്.

വയോജന പരിപാലനത്തിലെ മികച്ച മികച്ച മാതൃകയ്ക്കും, “മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും സംരക്ഷണവും ക്ഷേമവും നിയമം – 2007 മികച്ച രീതിയിൽ നടപ്പിലാക്കിയതിനും കേന്ദ്ര സർക്കാരിന്റെ “വയോശ്രേഷ്ഠ സമ്മാൻ ” പുരസ്‌കാരം ഇത്തവണ കേരളത്തിന് ലഭിച്ച അവസരത്തിൽ വയോജന സംരക്ഷണമുറപ്പാക്കുന്ന മികച്ച ട്രൈബ്യുണലിനുള്ള ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണലിനുള്ള പുരസ്ക്കാരം ഇരട്ടി മധുരമുളവാക്കുന്നു.

28-05-2018ന് പ്രവർത്തനമാരംഭിച്ച ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി കാര്യക്ഷമമായ വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.നാളിതുവരെ (2018 മുതൽ 2021 വരെ) ലഭിച്ച ആകെ 570 പരാതികളിൽ 407 പരാതികൾ തീർപ്പ് കൽല്പിച്ചിട്ടുള്ളതാണ്.

മറ്റു പുരസ്‌കാര ജേതാക്കൾ

വയോജന ക്ഷേമ സംരക്ഷണ രംഗത്തെ മികച്ച പ്രവർത്തനം നടത്തിയ ഗ്രാമ പഞ്ചായത്ത് – അരിമ്പൂർ പഞ്ചായത്ത് (തൃശൂർ),
മികച്ച ബ്ലോക്ക് പഞ്ചായത്ത് – മാനന്തവാടി (വയനാട്),
മികച്ച ജില്ലാ പഞ്ചായത്ത് – തിരുവനന്തപുരം,
മികച്ച എൻ.ജി.ഒ/സ്ഥാപനം – ജിഗ്ലാൽ ആശ്വാസ ഭവൻ ചാരിറ്റബിൾ ട്രസ്റ്റ് പത്തനംതിട്ട,
മികച്ച മെയിന്റനൻസ് ട്രിബ്യൂണൽ – മെയിന്റനൻസ് ട്രിബ്യൂണൽ & ആർ.ഡി.ഒ. കാര്യാലയം ഇരിങ്ങാലക്കുട ,
മികച്ച സർക്കാർ ഓൾഡ് ഏജ് ഹോം –കെയർഹോം പുലയനാർകോട്ട തിരുവനന്തപുരം,
മുതിർന്ന പൗര•ാരിലെ മികച്ച കായികതാരം – തങ്കമ്മ വി.കെ.(കൊല്ലം), രാജം ഗോപി(എറണാകുളം),
കല, സാഹിത്യ, സാംസ്‌കാരിക രംഗങ്ങളിലെ മികച്ച പ്രകടനം – രാമചന്ദ്രൻ(കണ്ണൂർ), ഡോ. ഉസ്താദ് ഹസൻ ഭായ്(കാസർകോഡ്).
കലാമണ്ഡലം ക്ഷേമാവതി, നിലമ്പൂർ ആയിഷ എന്നിവർക്കു ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നൽകും.


മെയിന്റനൻസ് ട്രൈബ്യുണലിന്റെപ്രവർത്തനം

ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണലിൽ ശ്രീ.എം.എച്ച്.ഹരീഷ് പ്രിസൈഡിങ് ഓഫീസറായി 16.06.2021 മുതൽ ചുമതല വഹിക്കുന്നു.മുതിർന്നവരുടെ ക്ഷേമവുമായി ബന്ധപ്പെട്ടു ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ വിഭാഗത്തിൽ സെക്ഷൻ ക്ലാർക്ക് ശ്രീമതി. കസ്തുർബായ്.ഐ.ആർ, സാമൂഹ്യനീതിവകുപ്പ് ടെക്നിക്കൽ അസിസ്റ്റന്റ് ശ്രീ. മാർഷൽ.സി.രാധാകൃഷ്ണൻ എന്നിവർ പ്രവർത്തിച്ചുവരുന്നു. ജില്ലാ സാമൂഹ്യനീതി ഓഫീസർ അസ്ഗർഷ.പി.എച്ച് മെയിന്റനൻസ് ഓഫീസർ ആയും ചുമതല വഹിക്കുന്നു. ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണലുകളിൽ എത്തുന്ന മുതിർന്നപൗരന്മാരുടെ പരാതികൾ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുകയും വിചാരണ നിശ്ചയിച്ച് തീർപ്പുകല്പിച്ചുവരികയും കൂടാതെ ട്രൈബ്യുണൽകാര്യലയത്തിൽ സഹായം, സംശയനിവാരണം, പരാതി നൽകൽ എന്നിവ സംബന്ധിച്ച് എത്തുന്ന മുതിർന്ന പൗരന്മാർക്ക് “വയോജനസൗഹൃദസേവനം” നൽകുന്നതിനും വേണ്ടുന്ന മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി നൽകുന്നതിനും പ്രത്യേകം ശ്രദ്ധനൽകാറുണ്ട്.

നിരവധി മുതിർന്ന പൗരന്മാരുടെ ജീവിതം സുരക്ഷിതമാക്കുന്നതിനും, മക്കളിൽ നിന്നും ജീവനാംശം ലഭ്യമാക്കുന്നതിനും,ചികിത്സ,ഭക്ഷണം, സംരക്ഷണം ഉറപ്പാക്കുന്നതിനും, ശാരീരിക മാനസിക പീഡനങ്ങൾക്കു നിയമസംരക്ഷണം നൽകി തടയിടുന്നതിനും, അശരണരായ വയോധികരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു സുരക്ഷിതരായി പുനരധിവസിപ്പിക്കുന്നതിനുമുള്ള നടപടികൾ ഇക്കാലയളവിൽ മെയിന്റനൻസ് ട്രൈബ്യുണലിൽ നിന്നും ഉണ്ടായിട്ടുള്ളതാണ്.

കൂടാതെ വയോജനക്ഷേമം മുൻനിർത്തി നിരവധി ബോധവത്കരണപരിപാടികൾ, സ്കൂൾ / കോളേജ് വിദ്യാർത്ഥികൾ, വയോജനക്ലബ്ബുകൾ , റസിഡൻസ് അസോസിയേഷനുകൾ,ഉദ്യോഗസ്ഥർ, കോവിഡ് വാർ റൂം, അധ്യാപകർ / വോളന്റീർമാർ എന്നിവർക്കായി വിവിധ ബോധവത്കരണ ക്ലാസുകൾ, വെബ്ബിനാറുകൾ,സോഷ്യൽ മീഡിയ ക്യാമ്പയിനുകൾ, വയോജനങ്ങൾക്കായി മാനസികോല്ലാസ മത്സര പരിപാടികൾ, സന്നദ്ധസംഘടനകൾ / സന്നദ്ധപ്രവർത്തകർ മുഖാന്തിരം വയോജനങ്ങൾ / ക്ഷേമസ്ഥാപനങ്ങൾ എന്നിവർക്കായി ഡൊണേഷൻ പരിപാടികൾ എന്നിവ സംഘടിപ്പിക്കാനും പൊതുജന ബോധവല്കരത്തിനായി IEC മെറ്റീരിയൽ / പോസ്റ്റർ നിർമ്മാണം, സെലിബ്രിറ്റി ബോധവല്കരണ വീഡിയോ സന്ദേശങ്ങൾ നിർമ്മിക്കാനും സാധിച്ചിച്ചിട്ടുണ്ട് .

കൂടാതെ വയോജനങ്ങളുടെ മാനസികോല്ലാസം ക്ഷേമം എന്നിവയ്ക്കായി വിവിധ മത്സരങ്ങൾ, ക്ഷേമ സ്ഥാപനങ്ങളിൽ പ്രത്യേകദിന പരിപാടികൾ സാമൂഹ്യനീതിവകുപ്പിന്റെയും ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണലിന്റെയും സംയുക്താഭിമുഖ്യത്തിൽ മികച്ചരീതിയിൽ ജില്ലയിൽ സംഘടിപ്പിച്ചിട്ടുണ്ട്.

അടിയന്തിര ഇടപെടൽആവശ്യമായ സാഹചര്യങ്ങളിൽ കൃത്യമായ ഇടപെടൽനടത്തുകയും പുനരധിവാസം,സംരക്ഷം, സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തുവരുന്നതാണ്.ഇത്തരംസാഹചര്യങ്ങളിൽദൃശ്യ / പത്രമാധ്യമങ്ങളിലെവാർത്തകൾ, ഫോൺകോൾ/ സന്ദേശം, അറിയിപ്പുകൾ ലഭിക്കുന്ന മുറയ്ക്ക് സ്വമേധയാ കേസുകൾ എടുത്ത് സാമൂഹ്യ നീതി വകുപ്പ് മെയിന്റനൻസ് ട്രൈബ്യുണൽ ടെക്നിക്കൽ അസിസ്റ്റന്റ് മുഖാന്തിരം അടിയന്തിര അന്വേഷണം, തുടർനടപടികൾ നടത്തി നിരവധി നിരാലംബരായ മുതിർന്നപൗരന്മാരെ സാമൂഹ്യനീതിവകുപ്പിന്റെ സഹകരണത്തോടെ പുനരധിവസിപ്പിക്കുകയും സംരക്ഷം ഉറപ്പാക്കുകയും ചെയ്തിട്ടുള്ളതാണ്. കോവിഡ് കാലഘട്ടത്തിലും ഒറ്റപെട്ടു പോയ മുതിർന്ന പൗരന്മാരുടെ സംരക്ഷണം, ആവശ്യങ്ങൾ, ചികിത്സ എന്നിവയ്ക്കായും കാര്യക്ഷമമായ ഇടപെടൽ നടത്തുകയുണ്ടായി.

സാമൂഹ്യനീതി വകുപ്പ് ടെക്നിക്കൽ അസിസ്റ്റന്റിന്റെ സേവനം

“മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയുംക്ഷേമവും സംരക്ഷണവും സംബന്ധിച്ച് നിയമം 2007” പ്രകാരം ജില്ലാ സബ്ഡിവിഷൻ തലത്തിൽ രൂപീകരിച്ചിട്ടുള്ള ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണലിൽ ടെക്നിക്കൽ അസിസ്റ്റന്റ് ആയി ശ്രീ.മാർഷൽ .സി.രാധാകൃഷ്ണനെ സാമൂഹ്യനീതി വകുപ്പ് നിയോഗിച്ചിട്ടുള്ളതാണ്. ടെക്നിക്കൽ അസിസ്റ്റന്റിനെ സേവനം ഉപയോഗപ്പെടുത്തി പരാതികളിൽ സമയബന്ധിതമായി വിചാരണ നിശ്ചയിക്കൽ, ഹിയറിങ്ങുകൾ, പരാതികളിൽ അടിയന്തിര അന്വേഷണം, ഫീൽഡ് /ഗൃഹസന്ദർശം, വൃദ്ധസദന സന്ദർശങ്ങൾ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള ഇടപെടലുകൾ , സാമൂഹ്യനീതിവകുപ്പിന്റെ സഹകരണത്തോടെയുള്ള പുനരധിവാസ പ്രവർത്തനങ്ങൾ, മുതിർന്നവരുടെ ക്ഷേമം മുൻനിർത്തി കാര്യക്ഷമമായി വിവിധ ബോധവല്കരണ പരിപാടികൾ / ക്യാപയിനുകൾ, വെബ്ബിനാറുകൾ, ക്ലാസുകൾ സംഘടിപ്പിക്കുവാൻ ട്രൈബ്യുണലിനു സാധിച്ചിട്ടുണ്ട് .

“മാതാപിതാക്കളുടെയുംമുതിർന്നപൗരന്മാരുടെയുംസംരക്ഷണവുംക്ഷേമവുംനിയമം 2007” നിയമം, അടിയന്തിരഇടപെടലുകൾ, തുടർനടപടികൾമുതിർന്നപൗരന്മാരുടെയും , ഭിന്നശേഷിക്കാരുടെയുംപുനരധിവാസം , സാമൂഹ്യനീതിവകുപ്പ്, പ്രവർത്തനങ്ങൾ, ബോധവല്കരണ പരിപാടികൾ മികച്ചരീതിയിൽ ജില്ലയിൽ പ്രവർത്തിച്ചതിനു മുൻ ജില്ലാ കളക്ടർ തൃശ്ശൂർ പക്കൽ നിന്നും പ്രശംസാപത്രം ഇരിങ്ങാലക്കുട മെയിന്റനൻസ്ട്രൈബ്യുണൽ ടെക്നിക്കൽ അസിസ്റ്റന്റ് ശ്രീ. മാർഷൽ.സി.രാധാകൃഷ്ണന് ലഭിച്ചിട്ടുള്ളതാണ്.

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും പുനരധിവാസവും

ഇരിങ്ങാലക്കുടമെയിന്റനൻസ് ട്രൈബ്യുണലിൽ ലഭ്യമാകുന്ന അപേക്ഷകൾ, അറിയിപ്പുകൾ, ഫോൺ സന്ദേശങ്ങൾ കൂടാതെദൃശ്യ -പത്രമാധ്യമങ്ങളിൽ വരുന്ന വയോജന വാർത്തകളുടെ അടിസ്ഥാനത്തിലും ബഹു: സാമൂഹ്യനീതിവകുപ്പ് മന്ത്രി, ജില്ലാകളക്ടർ, ഇരിങ്ങാലക്കുട/ തൃശൂർആർ.ഡി.ഓ മാർ , ജില്ലാ സാമൂഹ്യനീതി ഓഫീസർ തുടങ്ങിയവരുടെ നിർദ്ദേശപ്രകാരവും ജില്ലയിൽ 36 ഓളം നിരാലംബരായ വയോധികരെ പുനരധിവസിപ്പിക്കുകയും സംരക്ഷണം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട് .

ഇത്തരം സന്ദർഭങ്ങളിൽ അടിയന്തിര ഇടപെടൽ നടത്തി ഫീൽഡ് സന്ദർശനം നടത്തി ജീവിതസാഹചര്യം വിലയിരുത്തി റിപ്പോർട്ട് ലഭ്യമാക്കുകയും സംരക്ഷണം,ചികിത്സ, താമസം ഉറപ്പാക്കിക്കൊണ്ട് സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ വിവിധ വൃദ്ധസദനങ്ങളിൽ വയോധികരെ പുനരധിവസിപ്പിച്ചിട്ടുണ്ട്.

പ്രവർത്തന വഴികൾ

ജീവിതത്തിലേയ്ക്ക്തിരികെ നടന്ന് വയോധിക

കാറളം വില്ലേജിൽ സഹോദരനോടൊപ്പം പുറംലോകവുമായി ബന്ധമില്ലാതെയും ഭക്ഷണവും മരുന്നുമില്ലാതെ എഴുന്നേറ്റ് നിൽക്കാനോ സംസാരിക്കാനോ പോലുമാകാതെ ദുരവസ്ഥയിൽ കഴിഞ്ഞിരുന്ന മുതിർന്ന പൗരയായ സ്ത്രീയെ ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ ജീവിതത്തിലേയ്ക്ക് തിരികെകൂട്ടിക്കൊണ്ടുവന്നത് ശ്രദ്ധേയമായിരുന്നു. സഹോദരൻ സംരക്ഷിക്കാതെ ഭക്ഷണം നൽകാതെ വെറും 28 കിലോ ശരീരവുമായി മരണത്തോടുത്തിരുന്ന വയോധികയുടെ ദുരവസ്ഥ ബ്ലോക്ക് പഞ്ചായത്ത് അധികൃതരും വില്ലജ് ഓഫീസറും ട്രൈബ്യുണൽ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അടിയന്തിരമായി ഇടപെടൽ നടത്തി ടിയാരിയെ ആരോഗ്യ പരിശോധനയ്ക്ക് ശേഷം ക്ഷേമ സ്ഥാപനത്തിൽ പ്രവേശിപ്പിച്ച് സംരക്ഷണം ഉറപ്പാക്കി. കടുത്ത വിഷാദവും മാനസിക പ്രശ്നങ്ങളും പ്രകടിപ്പിച്ചിരുന്ന നിരാലംബയെ സ്ഥാപനത്തിന്റെ സഹായത്തോടെ മനസികരോഗ്യ ചികിത്സയുംമറ്റും ലഭ്യമാക്കി ശാരീരിക ആരോഗ്യം വീണ്ടെടുക്കാനും കഴിഞ്ഞു.ശരീരഭാരം 48 കിലോയോളം വീണ്ടെക്കുകയും സംസാര ശേഷിയും, സാമൂഹിക ഇടപെടലും തിരികെകൊണ്ടുവരാനുംകഴിഞ്ഞു. ഇന്ന് കൊടകരയിലുള്ള ഇമ്മാനുവൽ കൃപ ട്രസ്റ്റിൽ സമാധാനത്തോടെ കഴിയുന്നു അവർ പാട്ട്, എഴുത്ത് , ചവിട്ടി നിമ്മാണം, എന്നിങ്ങനെ സന്തോഷം നൽകുന്ന സാഹചര്യങ്ങളിൽ സ്ഥാപന ജീവനക്കാരുടെ കരുതലിൽ ജീവിതം മുന്നോട്ടു നയിക്കുന്നു .

സ്വമേധയാ മക്കൾക്കെതിരെ കേസ് എടുത്ത് മെയിന്റനൻസ് ട്രൈബ്യുണൽ: 5 മക്കളുടെ പിതാവിന് രക്ഷണമുറപ്പാക്കി

വയോധികനായ പിതാവിനെ (84) അഞ്ചു മക്കൾ ആരും സംരക്ഷിക്കാത്ത അവസ്ഥയിൽ എഴുന്നേൽക്കാൻ പോലും സാധിക്കാതെ മലീനസമായ സാഹചര്യത്തിൽ കഴിയുകയാണെന്നു ലഭിച്ച ഫോൺ കോളിന്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ സ്വമേധയാ കേസ് എടുത്തുനടപടികൾ സ്വീകരിച്ചു. കൊരട്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച വയോവൃദ്ധന്റെ ആരോഗ്യം സ്ഥിതി ഭേദപ്പെടുന്നത്തിനുള്ള സാഹചര്യവും ഒരുക്കി.മക്കൾക്ക് അടിയന്തിരമായി ആർ.ഡി.ഓ മുമ്പാകെ ഹാജർ ആകാൻ നിർദ്ദേശം നൽകുകയും ചെയ്തു. സ്വമേധയാ കേസ് എടുത്ത ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ ടെക്നിക്കൽ അസിസ്റ്റന്റ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിചാരണക്കായി അടിയന്തിര നോട്ടീസ് നൽകി മക്കളെ വിചാരണ ചെയ്യുകയും അഞ്ചു മക്കളും ബന്ധുക്കളും ഉണ്ടായിട്ടും ആരും സംരക്ഷിക്കാത്ത അവസ്ഥ വയോജന ക്ഷേമം “മാതാ പിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും സംരക്ഷണവും ക്ഷേമത്തിനുമായുള്ള ആക്ട് 2007” പ്രകാരം കുറ്റകരമാണെന്നും പരാതിയിന്മേൽ പരിഹാരം ഉടൻ കാണണം എന്നും മക്കൾക്ക് ആർ.ഡി.ഓതാക്കീത് നൽകുകയും ചെയ്തു.സാഹചര്യങ്ങൾ കേട്ടു മക്കൾ കൂട്ടായി അറിയിച്ച തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പിതാവിനെ ഒരാഴ്ചക്കുള്ളിൽ സുരക്ഷിതമായ ഒരു പരിചരണ കേന്ദ്രത്തിൽ എത്തിച്ചു സംരക്ഷണം ഉറാപ്പാക്കുകയും ചികിത്സ, സംരക്ഷണം മറ്റുചെലവുകൾ മക്കൾ കൂട്ടായി വഹിക്കുന്നതിന് ഉത്തരവ് നൽകുകയുംചെയ്തു.

മെയിന്റനൻസ് ട്രൈബ്യുണൽ ഇടപെട്ടു : വൃദ്ധസദനത്തിൽ ഉപേക്ഷിച്ച അമ്മയെ മകൾ ഏറ്റെടുത്തു

കോവിഡ് കാലഘട്ടത്തിൽ വിധവയും വയോധികയുമായ അമ്മയെ മക്കൾ സംരക്ഷിക്കാത്ത സാഹചര്യത്തിൽ അഗതിമന്ദിരത്തിൽ കൈപ്പമംഗലം പോലീസും, പഞ്ചായത്ത് ജനമൈത്രി അംഗങ്ങളും ചേർന്ന് പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആകുന്ന സാഹചര്യത്തിലും, മക്കളാരും തന്നെ ഏറ്റെടുക്കാത്ത സാഹചര്യത്തിൽ മുതിർന്ന പൗരയായ സ്ത്രീയുടെ താത്കാലിക സംരക്ഷണം ഉറപ്പാക്കി അടിയന്തിര നടപടികൾ സ്വീകരിക്കുവാൻ മെയിൻറ്റനൻസ് ട്രൈബ്യുണലിൽ നിന്നും നിർദ്ദേശം നൽകുകയായിരുന്നു.

മൂന്നു മക്കളുണ്ടായിട്ടും വയോധികയായ അമ്മയെ വൃദ്ധസദനത്തിൽ എത്തിച്ചത് സംബന്ധിച്ച് അടിയന്തിര റിപ്പോർട്ട് നൽകാൻ ഇരിങ്ങാലക്കുട മെയിൻറ്റനൻസ് ട്രൈബ്യുണൽ & ആർ.ഡി.ഓ , ടെക്നിക്കൽ അസ്സിസ്റ്റൻറ്റിന് അടിയന്തിരനിർദ്ദശം നൽകി. നിർദ്ദേശപ്രകാരം മെയിൻറ്റനൻസ് ട്രൈബ്യുണൽ ടെക്നിക്കൽ അസിസ്റ്റൻറ്റ് വിശദമായ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ “മാതാപിതാക്കളുടെയും മുതിർന്നവരുടെയും ക്ഷേമത്തിനും സംരക്ഷണത്തിനുമുള്ള ആക്ട് 2007” പ്രകാരം ഇരിങ്ങാലക്കുട മെയിൻറ്റനൻസ് ട്രൈബ്യുണൽ സ്വമേധയാ കേസ് എടുക്കുകയുംചെയ്തു. മെയിൻറ്റനൻസ് ട്രൈബ്യുണലിൻ്റെ ഇടപെടലിനെ തുടർന്ന് ഇളയ മകളും മരുമകനും ഉപേക്ഷിച്ച അമ്മയെ അഗതിമന്ദിരത്തിൽ നിന്നും ഏറ്റെടുത്ത് വീട്ടിൽ കൊണ്ടുപോവുകയായിരുന്നു.


വയോധികയ്ക്ക് ചികിത്സാ സഹായവുമായി ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ

ഇരിങ്ങാലക്കുട സ്വദേശിനിയായ 72 വയസ്സുള്ള വൃദ്ധമാതാവ് കാലിന് പരിക്കേറ്റ് ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ വീട്ടിൽ പരസഹായമില്ലാതെ കഴിഞ്ഞ് വന്ന വിവരം ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണൽ ഓഫീസർ & മെയിൻറ്റനൻസ് ട്രൈബ്യൂണൽ സി.ലതിക അടിയന്തരമായി ഇടപെട്ട് ഇവരെ ഇരിങ്ങാലക്കുട ശാന്തിസദനം എന്ന സ്ഥാപനത്തിലേക്ക് മാറ്റിയിരുന്നു.

വൃദ്ധജനക്ഷേമം മുൻനിർത്തി പ്രവർത്തിച്ചുവരുന്ന മെയിൻറ്റനൻസ് ട്രൈബ്യൂണലിൽ ലഭിച്ച പരാതിയിൽ സാമൂഹ്യനീതി വകുപ്പ് ടെക്നിക്കൽ അസിസ്റ്റന്റ് അന്വേഷണം നടത്തുകയും കോവിഡ് സാഹചര്യവും മറ്റു കുടുംബാന്തരീക്ഷവും പരിശോധിച്ച് വയോധികയെ അടിയന്തിരമായി പുനരധിവസിപ്പിച്ച് സംരക്ഷണം ഉറപ്പാക്കി ആർ.ഡി.ഓ, ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു. വീണു ഇടത് കാലിലെ എല്ല് പൊട്ടിയ അവസ്ഥയിൽ വേദന സഹിച്ച് ദുരവസ്ഥയിൽ കഴിഞ്ഞിരുന്ന വയോധികക്ക് ഓപറേഷനോ തുടർചികിത്സയ്ക്കോ വഴിയില്ലാതെ ജീവിതം നരകതുല്യമായ അവസ്ഥയിലായിരുന്നു. യുടെ ഇടത് കാലിന്റെ രണ്ട് എല്ലുകളും പൊട്ടി അകന്ന നിലയലാണെന്നും, കാലിലെ ചികിത്സ, സർജറി എന്നിവയ്ക്കായി അടിയന്തിര

വിദഗ്ദ വൈദ്യ പരിശോധനക്ക് വിധേയമാക്കിയതിൽ ഓപ്പറേഷനായി 60,000/-(അറുപതിനായിരം) രൂപയോളം ചെലവ് വരുമെന്നുമറിയിച്ചു. കോവിഡ് നിയന്ത്രണങ്ങൾ സുമനസ്സുകളുടെ കാരുണ്യം പ്രതീക്ഷിച്ചവർക്കും ആശങ്കയായി. ഈ സാഹചര്യത്തിൽ വയോധികയുടെ ദുരവസ്ഥ നേരിലറിഞ്ഞ റവന്യൂ ഡിവിഷണൽ ഓഫീസർ ലതിക.സി ഓപ്പറേഷൻ എന്ന കല്യാണിയുടെ ആവശ്യം നിറവേറ്റാൻ മുന്നോട്ടു വരികയും ചികിത്സാ ചെലവുകൾക്കായി 60000/- രൂപ ഇരിങ്ങാലക്കുട ശാന്തി സദനം ഓൾഡ് ഏജ് ഹോമിൽ നേരിട്ടെത്തി കൈമാറുകയും ചെയ്തു.

കോവിഡ് -19 ലോക്ക് ഡൌൺ കാലഘട്ടത്തിലെ നടപടികൾ

കോവിഡ് വ്യാപനസമയത്തും ലോക്ക് ഡൗൺ കാലഘട്ടത്തിലും മുതിർന്നവരുടെ ക്ഷേമം സംരക്ഷണം ഉറപ്പാക്കുന്നതായി മെയിന്റനൻസ് ട്രൈബ്യുണലും സാമൂഹ്യനീതിവകുപ്പും 01-04-2020 ന്പഞ്ചായത്ത്, മുനിസിപ്പാലിറ്റി,തഹസിൽദാർമാർ, സ്റ്റേഷൻഹൗസ്ഓഫീസർമാർ, ആരോഗ്യപ്രവർത്തകൾ എന്നിവർക്കായി വയോജനസംരക്ഷണം ഉറപ്പ്വരുത്തുന്നതിനായുള്ള പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

കോവിഡ്കേസുകൾ വർദ്ധിച്ച സാഹചര്യത്തിലും ഇരിങ്ങാലക്കുട ഡിവിഷൻ പലതവണ കണ്ടെയ്ന്മെന്റ്സോൺ / മൈക്രോകണ്ടെയ്ന്മെന്റ്സോൺ ആയി ലോക്ക്ഡൗൺ ആയസാഹചര്യത്തിൽ വിചാരണകൾ മാറ്റിവെക്കുകയും പരിമിതപ്പെടുത്തുകയും ചെയ്തുവെങ്കിലും കോവിഡ്പ്രതിരോധകാലഘട്ടത്തിൽ അടിയന്തിര പ്രാധാന്യമുള്ള, സംരക്ഷണം, ഭക്ഷണം, ചികിത്സ എന്നിങ്ങനെ ആവശ്യമുള്ള മുതിര്ന്നവരുടെ പരാതികളിൽ കാര്യക്ഷമമായി ഇടപെടൽ നടത്തുവാൻ ട്രൈബ്യുണലിന്സാധിച്ചിട്ടുണ്ട്. പോലീസ് ,സാമൂഹ്യനീതിവകുപ്പ് ,ആരോഗ്യവകുപ്പ് , പഞ്ചായത്ത് , ആശാവർക്കർമാർ എന്നിവരുടെ സഹകരണത്തോടെ മുതിർന്നവരുടെ ആശങ്കകൾ അകറ്റാനും ആവശ്യം നിറവേറ്റി ക്കൊടുക്കുവാനും സാധിച്ചിട്ടുണ്ട്.

Leave a comment

Top