ഡയാന രാജകുമാരിയുടെ ജീവിതം പറയുന്ന ‘സ്പെൻസർ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മാർച്ച് 18 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 2021 ലെ മികച്ച ചിത്രങ്ങളിൽ ഒന്നായി നിരൂപകർ വിലയിരുത്തിയ, ഡയാന രാജകുമാരിയുടെ ജീവിതം പറയുന്ന ‘ സ്പെൻസർ ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മാർച്ച് 18 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ, വൈകീട്ട് 6.30 ന്. സ്ക്രീൻ ചെയ്യുന്നു.

ചാൾസ് രാജകുമാരനുമായുള്ള വിവാഹത്തിന് ശേഷമുള്ള ഡയാനയുടെ മാനസിക സംഘർഷങ്ങളിലൂടെയാണ് ചിത്രം കടന്ന് പോകുന്നത്. 1991 ലെ ക്രിസ്മസ് ദിനങ്ങൾ ചിലവഴിക്കാൻ രാജ്ഞിയുടെ കൊട്ടാരത്തിൽ എത്തിച്ചേരുന്ന ഡയാന , ചാൾസുമായും രാജകുടുംബവുമായുമുള്ള ബന്ധം വേർപെടുത്താനുള്ള തീരുമാനത്തിൽ എത്തിച്ചേരുന്നു. ഒരു മണിക്കൂർ 51 മിനിറ്റാണ് ചിത്രം.

Leave a comment

Top