പോളിയോ നിര്‍മ്മാര്‍ജ്ജന ജില്ലാതല പരിപാടി ഇരിങ്ങാലക്കുടയിൽ നടത്തി

ഇരിങ്ങാലക്കുട : ദേശീയ പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞത്തിന്റെ ഭാഗമായുള്ള ഈ വര്‍ഷത്തെ പോളിയോ പരിപാടിയുടെ ജില്ലാതല പരിപാടി പ്രൊഫ. കെ.യു. അരുണന്‍. എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ നിമ്യാ ഷിജു അധ്യക്ഷയായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുഹിത കെ. വിഷയാവതരണം നടത്തി. റോട്ടറി ക്ലബ്ബ് തൃശ്ശൂര്‍ സെന്‍ട്രല്‍ പ്രസിഡന്റ് ഡോ. ജോയ് എം.എ., നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍  രാജേശ്വരി ശിവരാമന്‍,  സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അബ്ദുള്‍ ബഷീര്‍ പി.എ., വി.സി. വര്‍ഗ്ഗീസ്, വത്സല ശശി, മീനാക്ഷി ജോഷി,
ആശുപത്രി  സൂപ്രണ്ട് ഡോ. മിനിമോള്‍. എ.എ., വാര്‍ഡ് കൗണ്‍സിലര്‍ സംഗീത ഫ്രാന്‍സീസ്, ഡോ. ടി.വി. സതീശന്‍, ഡോ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Leave a comment

Leave a Reply

Top