ഉക്രൈനിലെ യുദ്ധമുഖത്ത് നിന്നും തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥി രഹൻ വിനോദിന് സി.പി.ഐ.എം.ന്‍റെ സ്നേഹാദരം

പൊറത്തിശ്ശേരി : ഉക്രൈനിലെ യുദ്ധമുഖത്ത് നിന്നും സുരക്ഷിതമായി തിരിച്ചെത്തിയ പൊറത്തിശ്ശേരി മെഡിക്കൽ വിദ്യാർത്ഥി വട്ടപറമ്പിൽ വിനോദിൻ്റെ മകൻ രഹൻ വിനോദിന് സി.പി.ഐ.എം. പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി സ്നേഹാദരം നൽകി.

ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.എൽ.ശ്രീലാൽ, നഗരസഭാ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.സി.ഷിബിൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഐ.ആർ.ബൈജു, ആർ.എൽ.ജീവൻ ലാൽ, ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റി അംഗം എം.എസ്.സഞ്ജയ്, മാപ്രാണം മേഖലാ പ്രസിഡണ്ട് പി.എം.നന്ദുലാൽ എന്നിവർ രഹൻ്റെ വീട്ടിൽ എത്തി സ്നേഹോപഹാരം നൽകി.

Leave a comment

Top