ക്രോസ്സ് കൺട്രി മത്സരത്തിൽ വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനവും പുരുഷവിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി ക്രൈസ്റ്റ് കോളേജ് ടീം

ഇരിങ്ങാലക്കുട : കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ക്രോസ്സ് കൺട്രി മത്സരത്തിൽ വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനവും പുരുഷവിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി ക്രൈസ്റ്റ് കോളേജ് ടീം. വനിതാ വിഭാഗത്തിൽ ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥിനി റീബ വ്യക്തിഗത ജേതാവായി. ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥിനികളായ റീബ, സൂര്യ, സോനാ, അക്ഷര എന്നിവർ യൂണിവേഴ്സിറ്റി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പുരുഷ വിഭാഗത്തിൽ നബീൽ സാഹി, സച്ചിൻ എൻ എസ് എന്നിവരും യൂണിവേഴ്സിറ്റി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മേഴ്‌സി കോളേജ് പാലക്കാടാണ് മത്സരങ്ങൾ നടത്തപ്പെട്ടത്.

മംഗലാപുരത്തു നടത്തപ്പെടുന്ന ഓൾ ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുന്ന കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ടീം ക്യാമ്പ് ക്രൈസ്റ്റ് കോളേജിൽ നടത്തപ്പെടുന്നു. കേരളാ സ്റ്റേറ്റ് സ്പോർട്സ് പരിശീലകനും ക്രൈസ്റ്റ് കോളേജിന്റെ ഇപ്പോളത്തെ പരിശീലകനുമായ സേവിയർ പൗലോസിനെ യൂണിവേഴ്സിറ്റി കോച്ചായി നിയമിച്ചു.

Leave a comment

Top