യുക്രേനിയൻ ചിത്രം ‘ഡോൺബാസ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

2014-15 വർഷമാണ് ചിത്രത്തിൻ്റെ പശ്ചാത്തലം. 2018 ൽ പുറത്തിറങ്ങിയ ചിത്രം 49 മത് കേരള രാജ്യാന്തര ചലച്ചിത്രോൽസവത്തിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ പീകോക്ക് അവാർഡ് നേടിയിരുന്നു

ഇരിങ്ങാലക്കുട : യുക്രൈൻ ആഭ്യന്തര യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ യുക്രൈനിയൻ സംവിധായകൻ സെർജി ലൊനിസ്റ്റ സംവിധാനം ചെയ്ത ‘ഡോൺബാസ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മാർച്ച് 4 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ, വൈകീട്ട് 6.30 ന്. സ്ക്രീൻ ചെയ്യുന്നു.

റഷ്യയെ പിന്തുണയ്ക്കുന്ന ഡൊണെക്സ് പീപ്പിൾസ് റിപ്പബ്ലിക്കും യുക്രൈനിയൻ ദേശീയവാദികളും തമ്മിൽ കിഴക്കൻ യുക്രൈനിലെ ഡോൺബാസിൽ നടക്കുന്ന സംഘർഷങ്ങളെ 13 അധ്യായങ്ങളായിട്ടാണ് ചിത്രം അവതരിപ്പിക്കുന്നത്.

2014-15 വർഷമാണ് ചിത്രത്തിൻ്റെ പശ്ചാത്തലം. 2018 ൽ പുറത്തിറങ്ങിയ ചിത്രം 49 മത് കേരള രാജ്യാന്തര ചലച്ചിത്രോൽസവത്തിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ പീകോക്ക് അവാർഡ് നേടിയിരുന്നു. റഷ്യൻ, യുക്രേനിയൻ ഭാഷകളിലായിട്ടുള്ള ചിത്രത്തിൻ്റെ സമയം 122 മിനിറ്റ്.

Leave a comment

Top