

സെന്റ് ജോസഫ് കോളേജിൽ ‘ആൽഫ്സ് ഫിത്തോരിയ നഴ്സറി‘ ആരംഭിച്ചു, വിദ്യാർഥികൾ തന്നെ നട്ടുവളർത്തി കൊണ്ടുവരുന്ന വൈവിധ്യമാർന്ന സസ്യങ്ങളുടെയും ചെടികളുടെയും ശേഖരണമാണ് ‘ആൽഫ്സ് ഫിത്തോരിയ’ നഴ്സറിയിൽ ഉള്ളത്
ഇരിങ്ങാലക്കുട : സെന്റ് ജോസഫ് കോളേജിൽ സസ്യശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ഇന്നോവേഷൻ സെന്റർ ഫോർ നാച്ചുറൽ റിസോഴ്സിന്റെ ഭാഗമായി നൂതന സംരംഭമായ ആൽഫസ് ഫിത്തോറിയ നഴ്സറിയുടെ ഉദ്ഘാടനം കോളേജിലെ പൂർവ വിദ്യാർഥിനിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ആയ ഡോ ആർ ബിന്ദു നിർവഹിച്ചു
വിദ്യാഭ്യാസ കാലഘട്ടത്തിനുശേഷം സസ്യങ്ങളുടെ സ്നേഹിക്കാനും സ്വയം തൊഴിലിനും വിദ്യാർഥികളെ പ്രാപ്തരാക്കാൻ ഈ സംരംഭത്തിലൂടെ സാധിക്കും എന്ന് അവർ ചൂണ്ടിക്കാട്ടി. വിദ്യാർഥികൾ തന്നെ നട്ടുവളർത്തി കൊണ്ടുവരുന്ന വൈവിധ്യമാർന്ന സസ്യങ്ങളുടെയും ചെടികളുടെയും ശേഖരണമാണ് നഴ്സറിയിൽ ഉള്ളത്.
കൂടാതെ ഏറ്റവും തുച്ഛമായ വിലയ്ക്കാണ് പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങൾ വില്പന നടത്തുന്നത്. സെന്റ് ജോസഫ് കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ആശാ തെരേസ്, സസ്യശാസ്ത്ര വിഭാഗം മേധാവി ഡോ. റോസ്ലിൻ അലക്സ്, അധ്യാപകരും അനധ്യാപകരും, മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളായ മേഘ എം എം, ആതിര ടി എ, മേഘ ഇ ടി, ഹൃദ്യ കൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.