
അറിയിപ്പ് : ഉറുദു ഒന്നാം ഭാഷയായെടുത്ത് 2020-21 അധ്യയന വർഷം എസ്.എസ്.എൽ.സിയും ഉറുദു രണ്ടാം ഭാഷയായെടുത്ത് പ്ലസ്ടൂവും പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ+ നേടിയ വിദ്യാർഥികൾക്ക് ക്യാഷ് അവാർഡ് (ഇബ്രാഹിം സുലൈമാൻ സേട്ടു സ്കോളർഷിപ്പ്) നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്സെറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 07. കൂടുതൽ വിവരങ്ങൾക്ക്: 0471-2300524
Leave a comment