ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട കൃഷിഭവന്‍റെ നേതൃത്വത്തിൽ നിർമ്മിച്ച ജൈവവളത്തിന്‍റെ വിതരണോദ്ഘാടനം

ഇരിങ്ങാലക്കുട : ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട കൃഷിഭവന്‍റെ നേതൃത്വത്തിൽ നിർമ്മിച്ച ജൈവവളത്തിന്‍റെ വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി നിർവഹിച്ചു. ഭാരതീയ പ്രകൃതി കൃഷി ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ്‌ തോംസൺ ചിരിയൻകണ്ടത്ത് അധ്യക്ഷത വഹിച്ചു.

കൃഷി അസിസ്റ്റന്റ് ഡയറക്ടർ മിനി പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. സ്വന്തമായി നിർമിച്ച ജീവാമൃതവും, മ്പുഷ്ടീകരിച്ച ചാണകവും സൗജന്യമായി അംഗങ്ങൾക്കു വിതരണം ചെയ്തു. കൃഷി ഫീൽഡ് ഓഫീസർ ഇൻചാർജ് ഷാന്റോ കുന്നത്തുപറമ്പിൽ ജൈവവള നിർമാണവും ഉപയോഗവും എന്നതിനെക്കുറിച്ച് വിശദീകരിച്ചു.

യോഗത്തിൽ സെക്രട്ടറി പദ്മിനി ഉണ്ണിച്ചെക്കൻ സ്വാഗതവും നഗരസഭ കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ അനിത ധനഞ്ജയൻ നന്ദിയും രേഖപ്പെടുത്തി.

Leave a comment

Top