അമ്പത്തി രണ്ടാമത് മന്നം ചരമദിനം ആചരിച്ചു

സമുദായാചാര്യൻ മന്നത്ത് പത്മനാഭൻന്‍റെ 52-ാമത് ചരമദിനം മുകുന്ദപുരം താലൂക്ക് എൻ.എസ്.എസ് കരയോഗം യൂണിയനിലും, 145 കരയോഗങ്ങളിലും സമുചിതമായി ആചരിച്ചു

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് എൻ.എസ്.എസ് കരയോഗം യൂണിയനിൽ സമുദായാചാര്യൻ മന്നത്ത് പത്മനാഭൻന്‍റെ 52-ാമത് ചരമദിനം സമുചിതമായി ആചരിച്ചു. രാവിലെ ആറുമണി മുതൽ പുഷ്പാർച്ചനയും ഉപവാസവും സമൂഹ പ്രാർത്ഥനയും ഭക്തിഗാന ആലാപനവും നടന്നു.

തുടർന്ന് യൂണിയൻ പ്രസിഡന്റ് അഡ്വ. ശങ്കരൻകുട്ടി പ്രവർത്തകർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. താലൂക്ക് യൂണിയൻ സെക്രട്ടറി കെ രവീന്ദ്രൻ, യൂണിയൻ വൈസ് പ്രസിഡന്റ് ദിനേശ് കുമാർ കെ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ ടി ആർ അജിത് കുമാർ, വി വി രാജേഷ്, സി വിജയൻ, രാമകൃഷ്ണ മൂർത്തി, വി വി കരുണാകരൻ, കെ ശേഖരൻ, ആർ ബാലകൃഷ്ണൻ, എ ജി മണികണ്ഠൻ, രാമചന്ദ്രൻ, എസ് ഹരീഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. യൂണിയനിലെ 145 കരയോഗങ്ങളിലും മന്നം ചരമദിനം ആചരിച്ചു.

Leave a comment

Top