ബെംഗളൂരുവിൽ നിർമ്മിക്കുന്ന വർക്കേഴ്സ് ലൈബ്രറിക്ക് പുരോഗമന കലാ സാഹിത്യ സംഘം പുസ്തകങ്ങൾ നൽകി

ഇരിങ്ങാലക്കുട : സി.പി.ഐ(എം) ഐ.ടി ഫ്രണ്ട് ലോക്കൽ കമ്മിറ്റിയുടെ മുൻകൈയിൽ ബെംഗളൂരുവിൽ നിർമ്മിക്കുന്ന വർക്കേഴ്സ് ലൈബ്രറിക്ക് പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റി പുസ്തകങ്ങൾ നൽകി. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കൗൺസിൽ അംഗം രേണു രാമനാഥിൽ നിന്ന് സി.പി.ഐ.എം. ഐ.ടി. ലോക്കൽ കമ്മറ്റി ബ്രാഞ്ച് മെമ്പർ സാബു ഹമീദ് പുസ്തകങ്ങൾ ഏറ്റുവാങ്ങി.

പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കമ്മറ്റി പ്രസിഡന്‍റ് ഖാദർ പട്ടേപ്പാടം, മേഖല സെക്രട്ടറി ഡോ. രാജേന്ദ്രൻ കുന്നത്ത്, മേഖല ജോയിന്‍റ് സെക്രട്ടറിമാരായ ജ്യോതിഷ് ഇല്ലിക്കൽ, ഷെറിൻ അഹമ്മദ് എന്നിവർ സംബന്ധിച്ചു.

Leave a comment

Top