കിണറ്റിൽ അകപ്പെട്ട ആളിനെ ഇരിങ്ങാലക്കുട അഗ്നിരക്ഷാ സേന രക്ഷിച്ചു

ഇരിങ്ങാലക്കുട : കിഴുത്താണി മനപ്പടിയിൽ കിണറ്റിൽ അകപ്പെട്ട ആളിനെ വല ഉപയോഗിച്ച് പുറത്ത് എത്തിച്ച് ഇരിങ്ങാലക്കുട അഗ്നിരക്ഷാ സേന ജീവനക്കാർ. ചൊവാഴ്ച വൈകീട് വൈകിട്ട് 5 മണിക്കാണ് സംഭവം. മനപടി തെക്കൂട്ട് വീട്ടിൽ ബാബു (45) വാണ് കിണറ്റിൽ അകപ്പെട്ടത്.

കിണറ്റിൽ അകപ്പെട്ട ആളിനെ അഗ്നിരക്ഷാ സേന നെറ് ഉപയോഗിച്ച് പുറത്ത് എത്തിച്ച് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചു.

ഇരിങ്ങാലക്കുട അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിക്ടർ വി ദേവ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി എൻ നൗഷാദ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രജു, ശരത് ചന്ദ്രൻ, രഞ്ജിത്, കൃഷ്ണരാജ്, നിതീഷ്, അരുൺരാജ് ഹോം ഗാർഡ് ജോയി എന്നിവരുടെ ടീം ആണ് റെസ്ക്യൂ വർക്കിൽ പങ്കെടുത്തത്.

Leave a comment

Top