ഇരിങ്ങാലക്കുട സെന്‍റ് ജോസഫ് കോളേജിൽ 58-ാമത് കോളേജ് ദിനാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്‍റ് ജോസഫ് കോളേജിൽ കോളേജ് ദിനാഘോഷവും യാത്രയയപ്പും നടന്നു. കാലിക്കറ്റ് പ്രൊ.വൈസ് ചാൻസലർ ഡോ. എം നാസർ ഉദ്‌ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് പോളി കണ്ണൂക്കാടൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പൽ ഡോ. സി. ആശാ തെരേസ്, ഹിന്ദി വിഭാഗം മേധാവി ഡോ. ലിസമ്മ ജോൺ, ഓഫീസ് അസിസ്റ്റന്റ് ജോയ്‌സി സി.വി എന്നിവർക്ക് യാത്രയയപ്പ് നൽകി. വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ബ്ലെസ്സി റിപ്പോർട്ട് അവതരിപ്പിച്ചു.

ഹോളി ഫാമിലി കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറലും, മുൻ പ്രിസിപ്പലുമായ ഡോ. ആനി കുര്യാക്കോസ്, ഫോട്ടോ അനാച്ഛാദനവും കോളേജിന്റെ മാനേജരും പാവനാത്മ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറുമായ സി.എൽസി കോക്കാട്ട്, അവാർഡ് വിതരണവും നടത്തി. ഈ വർഷത്തെ അദ്ധ്യാപക അവാർഡ് ജേതാക്കളായ മിസ് ആൻഡ്രിയ വർഗ്ഗിസ് (ടീച്ചർ ഓഫ് ദി ഇയർ), എലിസബത്ത് പോൾ (റിസർച്ച് ഓഫ് ദി ഇയർ ആർട്സ് ), ഡോ. ബിനു ടി.വി (റിസേർച് ഓഫ് ദി ഇയർ സയൻസ്) എന്നിവർക്ക് പുരസ്‌കാരങ്ങൾ നൽകി.

മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി, വാർഡ് കൗൺസിലർ ഫെനി എബിൻ വെള്ളാനിക്കാരൻ, പി.ടി.എ പ്രസിഡന്റ് ഡോ. ജിജി പൗലോസ്, ബിന്റോ വിൻസെന്റ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥിനികളുടെ കലാവിരുന്ന് നടന്നു.

Leave a comment

Top