വികസന സെമിനാര്‍ നടത്തി

കോണത്തുകുന്ന്‍ : ചീപ്പു ചിറ ടൂറിസം, ലൈഫ് , കാര്‍ഷികമേഖല എന്നിവക്ക് പ്രാധാന്യം നല്‍കി വെള്ളാങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഷാജി നക്കര ഉദ്ഘാടനം നിർവഹിച്ചു.. പഞ്ചായത്ത് പ്രസിഡന്‍റ് പ്രസന്ന അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സി.സുധാകരന്‍ 2017- 18 പദ്ധതിയുടെ അവലോകനവും വൈസ് പ്രസിഡന്‍റ് ഉണ്ണികൃഷ്ണന്‍ കുറ്റിപ്പറമ്പില്‍ 2018- 19 പദ്ധതികളുടെ അവലോകനവും നടത്തി. വര്‍ക്കിങ് ഗ്രൂപ്പ്‌ ചര്‍ച്ചകള്‍ക്ക് ശേഷം ക്രോഡീകരിച്ച റിപ്പോര്‍ട്ട് റാബി സഖീര്‍ അവതരിപ്പിച്ചു. നിഷ ഷാജി, സീമന്തിനി സുന്ദരന്‍, എം.കെ.മോഹനന്‍, എ.കെ.മജീദ്‌, കെ.എച്ച്. അബ്ദുള്‍നാസര്‍, ഷിബിന്‍ ആക്ളിപറമ്പില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a comment

Leave a Reply

Top