ആർദ്രം പാലിയേറ്റിവ് കെയറിന് കരുവന്നൂർ മേഖലയിൽ നിന്ന് പാലിയേറ്റിവ് ഉപകരണങ്ങൾ കൈമാറി

പി.ആർ. ബാലൻ മാസ്റ്റർ ചാരിറ്റബിൾ സൊസൈറ്റിയായ ആർദ്രം പാലിയേറ്റിവ് കെയറിന് കരുവന്നൂർ മേഖലയിൽ നിന്ന് പാലിയേറ്റിവ് ഉപകരണങ്ങൾ കൈമാറി

ഇരിങ്ങാലക്കുട : പി.ആർ. ബാലൻ മാസ്റ്റർ ചാരിറ്റബിൾ സൊസൈറ്റിയായ ആർദ്രം പാലിയേറ്റിവ് കെയറിന് കരുവന്നൂർ മേഖലയിൽ നിന്ന് പാലിയേറ്റിവ് ഉപകരണങ്ങൾ കൈമാറി. ആർദ്രം സാന്ത്വന പരിപാലന കേന്ദ്രം രക്ഷാധികാരി അഡ്വ. കെ.ആർ വിജയ ഉപകരണങ്ങൾ ഏറ്റുവാങ്ങി.

കരുവന്നൂർ മേഖലാ രക്ഷാധികാരികളായ ടി.കെ ജയാനന്ദൻ, പി.കെ മനുമോഹൻ, ലോക്കൽ കോർഡിനേറ്റർ ആശ സുമേഷ്, പാലിയേറ്റിവ് പ്രവർത്തകരായ പിഎസ് വിശ്വംഭരൻ, പിവി സദാനന്ദൻ, ഷൈല ബാലൻ, വിഷ്ണു പ്രഭാകരൻ, കെ.വി സുനിലൻ, ബിന്ദു ശുദ്ധോധനൻ, വികെ മോഹനൻ, ഐ.ആർ നിഷാദ്, ടി.എസ് ബൈജൻ, എം.സി രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.

Leave a comment

Top