ടൈല്‍സിടല്‍ : ഗതാഗത നിയന്ത്രണത്തിൽ വീർപ്പുമുട്ടി ബസ്സ്റ്റാൻഡ് കവാടം

ഇരിങ്ങാലക്കുട : കാട്ടൂര്‍ റോഡില്‍ നിന്നും ബസ്സുകള്‍ സ്റ്റാന്റിലേക്ക് കയറുന്ന ഭാഗത്ത് ടൈല്‍സ് വിരിച്ച് കോണ്‍ക്രീറ്റിങ്ങ് ചെയ്യുന്ന പ്രവര്‍ത്തി നടക്കുന്നതിനാൽ ശനിയാഴ്ച മുതൽ ഈവഴി ഇരിങ്ങാലക്കുട സ്റ്റാന്റിലേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതിനാൽ ബസ്സുകളുടെ തള്ളിക്കയറ്റം മൂലം വീർപ്പുമുട്ടി ബസ്സ്റ്റാൻഡ് കവാടം. തിരക്ക് നിയന്ത്രിക്കാൻ ഇവിടെ പോലിസും ആവശ്യത്തിനില്ല . കൂടൽമാണിക്യം റോഡിൽനിന്നും, ടൗൺഹാളിൽ റോഡിൽനിന്നും അതിനുപുറമെ വൺവേ തെറ്റിച്ചു ഠാണാ റോഡിൽനിന്നും ബസ്സുകൾ സ്റ്റാന്റിലേക്ക് പ്രവേശിക്കുന്നത് ഒരുവഴിയായതിനാൽ ഇവിടെ വളരെ അപകട സാധ്യത ഏറിയിട്ടുണ്ട്.

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top