ഞായറാഴ്ച നിയന്ത്രണങ്ങൾ തുടരുമ്പോളും കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയത്തിൽ നടന്ന തിരുന്നാള്‍ ആഘോഷത്തിനെതിരെ പോലീസ് കേസെടുത്തു

രണ്ട് ദിവസങ്ങളിലായി നടന്ന കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയത്തിലെ തിരുന്നാള്‍ ആഘോഷത്തില്‍ ഞായറാഴ്ച്ച നിയന്ത്രങ്ങള്‍ ഉള്ളപ്പോള്‍ രാത്രിയില്‍ വെടിക്കെട്ടും, ദേവലായത്തില്‍ ദീപാലങ്കാരങ്ങൾ ഒരുക്കി പ്രവർത്തിച്ചപ്പോളും ഇത് വീക്ഷിക്കാനായി കൂടുതല്‍ ജനം എത്തിയതാണ് കേസെടുക്കാന്‍ കാരണമായത്

ഇരിങ്ങാലക്കുട : കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയത്തിലെ തിരുന്നാള്‍ ആഘോഷത്തിനെതിരെ പോലീസ് കേസെടുത്തു. രണ്ട് ദിവസങ്ങളിലായി നടന്ന തിരുന്നാള്‍ ആഘോഷത്തില്‍ ഞായറാഴ്ച്ച നിയന്ത്രങ്ങള്‍ ഉള്ളപ്പോള്‍ രാത്രിയില്‍ വെടിക്കെട്ടും ദേവലായത്തില്‍ ദീപാലങ്കാരങ്ങൾ ഒരുക്കി പ്രവർത്തിച്ചപ്പോളും ഇത് വീക്ഷിക്കാനായി കൂടുതല്‍ ജനം എത്തിയതാണ് കേസെടുക്കാന്‍ കാരണമായത്.

കണ്ടാല്‍ അറിയാവുന്ന 25 പേര്‍ക്കെതിരെയാണ് ദുരന്തനിവാരണ നിയമപ്രകാരം കേസെടുത്തിരിക്കുന്നതെന്ന് ഇരിങ്ങാലക്കുട സി ഐ എസ് പി സുധീരന്‍ അറിയിച്ചു.

Leave a comment

Top