എജ്യുക്യൂബ് അലൈൻസിന്‍റെ നേതൃത്വത്തിൽ നൂതന വിദ്യാഭ്യാസ പദ്ധതികൾ നടപ്പിലാക്കി അൽബാബ് ടാലന്‍റ് സ്കൂൾ

കാട്ടൂർ : എജു ക്യുബ് അലൈൻസിന്‍റെ നേതൃത്വത്തിൽ നൂതന വിദ്യാഭ്യാസ പദ്ധതികൾ നടപ്പിലാക്കി അൽബാബ് സെൻട്രൽ സ്കൂൾ. സ്കൂൾ വിദ്യാഭ്യസ രംഗത്ത് ഏറ്റവും മികച്ച പഠനരീതികളും ലോകോത്തര സൗകര്യങ്ങളും ഒരുക്കുകയാണ് അൽബാബ് സെൻട്രൽ സ്കൂൾ. വിദ്യാഭ്യസ രംഗത്തെ പ്രമുഖ കൺസൾട്ടൻസിയും പ്രോജക്റ്റ് മാനേജ്‌മെന്റ് ഗ്രൂപ്പുമായ ബ്രൈസൺ എജ്യു ഡെവലപ്മെന്റ്സ് അക്കാദമിക രംഗത്തെ ഏറ്റവും മികച്ച സേവനങ്ങൾ ലഭ്യമാകുന്ന എജ്യുക്യൂബ് അലയൻസ് എന്നിവയുമായി അൽബാബ് ധാരണാപത്രം ഒപ്പുവച്ചതായി പത്രസമ്മേളനത്തിലൂടെ അറിയിച്ചു.

നൂതന ഭാഷ പഠനത്തിനായി ലാംഗ്വേജ് ലാബ്, ബാബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ മേൽനോട്ടത്തിൽ എൻട്രൻസ് മെന്ററിങ്, ദി ഐ.എ.എസ് മെന്ററിന്റെ മേൽനോട്ടത്തിൽ സിവിൽ സർവ്വീസ് ഫൗണ്ടേഷൻ പ്രോഗ്രാം, മത്സര പരീക്ഷ പരിശീലനത്തിനായി ടാലന്റ് സ്കൂൾ, കരിയർ മാപ്പിംഗ്, മാർഷൽ ആർട്സ് അക്കാദമി, നെസ്റ്റ് പേരന്റിംഗ് സ്കൂൾ, മാനസിക ശാക്ക്തീകരണത്തിനായി ലേർണിംഗ് ക്ലീനിക്ക് , വിദ്യാർത്ഥികളുടെ ആരോഗ്യ സംരക്ഷണത്തിനായി ലിവിങ് ഹെൽത്ത് എന്നി പത്തിന പദ്ധതികളാണ് അൽബാബ് സെൻട്രൽ സ്കൂൾ, എജ്യുക്യൂബ് നടപ്പിലാക്കുന്നതെന്ന് പത്രസമ്മേളനത്തിലൂടെ അറിയിച്ചു.

ബ്രൈസൺ എജ്യു ഡെവലപ്മെന്റ്സ് മാനേജിങ് ഡയറക്ടർ ഇ.വി അബ്‌ദുറഹ്‌മാൻ, എജ്യുക്യൂബ്അലയൻസ് ഡയറക്ടർ വി.പി.എം ഇസഹാക്ക്, അൽബാബ് സെൻട്രൽ സ്കൂൾ സെക്രട്ടറി സി.വി മുസ്തഫാ സഖാഫി, ട്രസ്റ്റ് ചെയർമാൻ പി.കെ ബാവ ദാരിമി, പ്രിൻസിപ്പൽ ഡോ. ജവാഹർലാൽ പി.എം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a comment

Top