ലോക്ഡൗൺ നിയന്ത്രണങ്ങൾ അനുസരിച്ച് ഇരിങ്ങാലക്കുടയും – നിരത്തുകൾ വിജനം, നിയന്ത്രണ ലംഘനം കണ്ടെത്താന്‍ പോലീസിന്‍റെ കര്‍ശന പരിശോധന

ബസ്സ്റാൻഡ് ഠാണാ ജംങ്ഷനുകൾ വിജനമാണ്. അവശ്യ കടകൾ മാത്രമേ തുറന്നിട്ടുള്ളു. സൂപ്പർമാർക്കറ്റുകളിൽ ഓൺലൈൻ വിൽപ്പനയും വിതരണവുമാണ് ഇന്ന് കൂടുതൽ നടക്കുന്നത്. ഓട്ടോ ടാക്സി പേട്ടകൾ പ്രവർത്തിക്കുന്നില്ല

ഇരിങ്ങാലക്കുട : പതിവിനു വിപിരീതമായി ഇത്തവണ ലോക്ഡൗൺ നിയന്ത്രണങ്ങൾ അനുസരിച്ച് ഇരിങ്ങാലക്കുടയും, ഞായറാഴ്ച ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളിൽ നിരത്തുകൾ വിജനമാണ്. എന്നാൽ ആരാധനാലയങ്ങളിൽ വിശ്വാസികൾ എത്തുന്നുണ്ട്. പൊതുഗാതഗത്തിനും സ്വകാര്യവാഹനങ്ങള്‍ക്കും നിരത്തിലിറക്കുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ട്. ലംഘനം കണ്ടെത്താന്‍ പോലീസിന്‍റെ കര്‍ശന പരിശോധന തുടരുന്നുണ്ട്.

ബസ്സ്റാൻഡ് ഠാണാ ജംങ്ഷനുകൾ വിജനമാണ്. അവശ്യ കടകൾ മാത്രമേ തുറന്നിട്ടുള്ളു. സൂപ്പർമാർക്കറ്റുകളിൽ ഓൺലൈൻ വിൽപ്പനയും വിതരണവുമാണ് ഇന്ന് കൂടുതൽ നടക്കുന്നത്. ഓട്ടോ ടാക്സി പേട്ടകൾ പ്രവർത്തിക്കുന്നില്ല.

കോവിഡ് അതിവ്യാപനം കണക്കിലെടുത്ത് 23, 30 തീയതികളിലാണ് സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. . ഈ ദിവസങ്ങളിലെ പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. ശനിയാഴ്ച അര്‍ദ്ധരാത്രി 12 മുതല്‍ 24 മണിക്കൂര്‍ നേരത്തേക്കാണ് നിയന്ത്രണം.

മറ്റു നിയന്ത്രണങ്ങൾ ഇതുപോലെ

എ കാറ്റഗറിയിൽ സാമൂഹ്യ, സാംസ്‌കാരിക, മത-സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 50 പേർക്ക് പങ്കെടുക്കാം.

ബി കാറ്റഗറിയിൽ സാമൂഹ്യ, സാംസ്‌കാരിക, മത, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾ അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.

സി കാറ്റഗറിയിൽ സാമൂഹ്യ, സാംസ്‌കാരിക, മത, രാഷ്ട്രീയ, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾ അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തണം. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. സിനിമ തീയേറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല. ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനൽ ഇയർ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും (ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ) ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഇത് ബാധകമല്ല.

എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളാണ് എ കാറ്റഗറിയിൽ വരുന്നത്. പാലക്കാട്, ഇടുക്കി തിരുവനന്തപുരം, പത്തനംതിട്ട, വയനാട് ജില്ലകളാണ് ബി കാറ്റഗറിയിൽ. സി കാറ്റഗറിയിൽ വരുന്ന ജില്ലകൾ ഇപ്പോൾ ഇല്ല.

സർക്കാർ / സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രണ്ടു വയസിനു താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാർ, ക്യാൻസർ രോഗികൾ, തീവ്ര രോഗബാധിതർ എന്നിവർക്ക് വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാൻ അനുവദിക്കും. ഇവർ ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. വ്യാപാരസ്ഥാപനങ്ങൾ, മാളുകൾ, ബീച്ചുകൾ, തീം പാർക്കുകൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആൾക്കൂട്ടം ഉണ്ടാവുന്നില്ലെന്നും കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഉറപ്പാക്കണം. ഇവിടങ്ങളിൽ നിശ്ചിത മീറ്ററിനകത്ത് സാനിറ്റൈസർ ലഭ്യമാക്കണം.

Leave a comment

Top