ഇരിങ്ങാലക്കുട : മഹാത്മാഗാന്ധി റീഡിങ് റൂം ആൻറ് ലൈബ്രറി നടത്തിയ പുസ്തകപ്രദർശനം ഇരിങ്ങാലക്കുട നഗര സഭ ലൈബ്രറി കൗൺസിൽ മേഖല സമിതി സെക്രട്ടറി എം.ബി രാജുമാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി അഡ്വ. കെ ജി അജയ്കുമാർ അധ്യക്ഷത വഹിച്ചു. ആശ പി.സി സ്വാഗതവും ലേഖ പി. നന്ദിയും രേഖപെടുത്തി.