രാജഭാഷയിൽ ദേശിയ വെബ്ബിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ ഹിന്ദി വകുപ്പിന്റെയും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, റീജിയണൽ ഓഫീസ് കോഴിക്കോടിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിശ്വ ഹിന്ദി ദിവസത്തിന്റെ വിവിധ പരിപാടികളുടെ ഭാഗമായി രാജഭാഷയിൽ വെബ്ബിനാർ സംഘടിപ്പിച്ചു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ റീജിയണൽ ഓഫീസർ ടി.എ നാരായണൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. വൈസ് പ്രിൻസിപ്പൽ സി.സിജി പി.ഡി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ബാങ്ക് രാജഭാഷ സീനിയർ മാനേജർ രാജേഷ് കെ. ‘ഇമ്പ്ലിമെന്റേഷൻ ഓഫ് ഒഫീഷ്യൽ ലാംഗ്വേജ് അറ്റ് ബാങ്കിങ് സെക്ടർ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. വെല്ലൂര് ഓക്‌സീലിയം കോളേജ് ഹിന്ദി വകുപ്പ് മേധാവി ഡോ. എൽസമ്മ ചെറിയാൻ ആശംസകൾ നേർന്നു സംസാരിച്ചു.ഡോ. ലിസമ്മ ജോൺ ഹിന്ദി വകുപ്പ് മേധാവി സ്വാഗതവും ഡോ. സൽമി സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.

Leave a comment

Top