മഹാകവി കുമാരനാശാന്റെ ഓർമ്മദിനത്തോടനുബന്ധിച്ചു ഇരിങ്ങാലക്കുട എസ്.എൻ പബ്ലിക് ലൈബ്രറി & റീഡിങ് റൂം കുമാരനാശൻ സ്മരണയും പുസ്തകപ്രദർശനവും നടത്തി

ഇരിങ്ങാലക്കുട : മഹാകവി കുമാരനാശാന്റെ ഓർമ്മദിനത്തോടനുബന്ധിച്ചു ഇരിങ്ങാലക്കുട എസ്.എൻ പബ്ലിക് ലൈബ്രറി & റീഡിങ് റൂം മഹാകവി കുമാരനാശൻ സ്മരണയും പുസ്തകപ്രദർശനവും നടത്തി. എസ്.എൻ. പബ്ലിക് ലൈബ്രറി സെക്രട്ടറി പി.കെ ഭരതൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങ് എഴുത്തുകാരൻ ഉണ്ണികൃഷ്ണൻ കിഴുത്താണി ഉദ്‌ഘാടനം ചെയ്തു.
മഹാകവി കുമാരനാശാന്റെ കൃതികളുടെ വൈശിഷ്ട്യത്തെക്കുറിച്ചും വായനയുടെ മഹത്വത്തെ കുറിച്ചും വായനാശീലമുള്ള വ്യക്തികളെ വാർത്തെടുക്കുന്നതിൽ വായനശാലകൾക്കുള്ള പങ്കിനെ കുറിച്ചുമെല്ലാം അദ്ദേഹം ചടങ്ങിൽ സംസാരിച്ചു.

എസ്.എൻ. പബ്ലിക് ലൈബ്രറിയ്ക്ക് 2020-21 വർഷത്തേക്ക് അനുവദിച്ച ഗ്രാന്റ് തുക ഉപയോഗിച്ചു വാങ്ങിയ പുസ്തകങ്ങളുടെ പ്രദർശനവും നടന്നു. ചടങ്ങിൽ എസ്.എൻ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് വിരമിച്ച മലയാളം അദ്ധ്യാപിക ഇ.എം ഷീന ടീച്ചർ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു.

സ്കൂൾ പ്രിൻസിപ്പാൾ അനിത.പി.ആന്റണി, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്അ ജിത.പി.എം, ഹയർസെക്കൻ്ററി അദ്ധ്യാപിക ലത.സി.ആർ എന്നിവർ ആശംസകളും നേർന്നു. ലൈബ്രറിയൻ മഞ്ജുള, ലൈബ്രറി പ്രവർത്തക രജന കൂടാതെ ഗ്രന്ഥശാലാ പ്രവർത്തരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു. പി.കെ അജയ്ഘോഷ് സ്വാഗതവും ഹയർ സെക്കൻ്ററി വിഭാഗം സംസ്കൃതം അദ്ധ്യാപകൻ ഡോ.രാഗേഷ്.എസ്.ആർ നന്ദിയും രേഖപ്പെടുത്തി.

Leave a comment

Top