സിവിൽ സ്റ്റേഷൻ – പൊറത്തിശ്ശേരി റോഡിന് സമീപം തോട്ടിൽ വീണ്ടും മാലിന്യങ്ങൾ തള്ളിയ നിലയിൽ

ഇതിനു മുൻപും ഇവിടെ മാലിന്യങ്ങൾ തള്ളുന്നത് പതിവായിരുന്നു. സമീപത്തെ യുവാക്കളുടെ ശ്രമഫലമായി മാലിന്യങ്ങൾ തള്ളുന്നവരെ കണ്ടുപിടിച്ച് അധികൃതരെ അറിയിച്ചിരുന്നു. അതിനുശേഷം മാലിന്യങ്ങൾ തള്ളുന്നത് താൽക്കാലികമായി നിലച്ചിരുന്നു

പൊറത്തിശ്ശേരി : സിവിൽ സ്റ്റേഷൻ – പൊറത്തിശ്ശേരി റോഡ് ചെറിയ പാലത്തിന് സമീപം തോട്ടിൽ വീണ്ടും മാലിന്യങ്ങൾ തള്ളിയ നിലയിൽ. ശനിയാഴ്ച പുലർച്ചെയാണ് റോഡിന്റെ ഇടതുവശത്ത് തോട്ടിൽ വീട്ടുമാലിന്യങ്ങൾ നിരവധി ചാക്കുകളിലാക്കി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. നിർമ്മാണ സാമഗ്രിഹികളും മറ്റു വസ്തുക്കളും ഇതിൽ ഉൾപ്പെടുന്നുണ്ട്.

ഇതിനു മുൻപും ഇവിടെ മാലിന്യങ്ങൾ തള്ളുന്നത് പതിവായിരുന്നു. സമീപത്തെ യുവാക്കളുടെ ശ്രമഫലമായി മാലിന്യങ്ങൾ തള്ളുന്നവരെ കണ്ടുപിടിച്ച് അധികൃതരെ അറിയിച്ചിരുന്നു. അതിനുശേഷം മാലിന്യങ്ങൾ തള്ളുന്നത് താൽക്കാലികമായി നിലച്ചിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവാകുന്നുവെന്ന പരാതി ഉയരുന്നു.

Leave a comment

Top