
ഇരിങ്ങാലക്കുട : കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള അവഗണക്കും ജനദ്രോഹ നയങ്ങൾക്കുമേതിരെ ജനുവരി 17ന് സി പി ഐ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ചും ധർണ്ണയും നടക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ 2 ദിവസങ്ങളിലായി സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വാഹന പ്രചരണ ജാഥക്ക് ആളൂർ സെന്ററിൽ സമാപനം. സമാപന സമ്മേളനം
അഖിലേന്ത്യ കിസാൻ സഭ തൃശൂർ ജില്ലാ സെക്രട്ടറി കെ വി. വസന്തകുമാർ ഉദ്ഘാടനം ചെയ്തു. ആളൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി സി. അർജുനൻ അദ്ധ്യക്ഷത വഹിച്ചു.
ശനിയാഴ്ചത്തെ ജാഥ പടിയൂർ പഞ്ചായത്തിലെ കാക്കത്തുരുത്തിയിൽ നിന്ന് തുടർന്ന്, പൂമംഗലം പഞ്ചായത്തിലും, തുടർന്ന് ആളൂർ പഞ്ചായത്തിലും പര്യടനം നടത്തി.18 കേന്ദ്രങ്ങളിൽ നടന്ന സ്വീകരണങ്ങളിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിമരായ കെ സി. ബിജു, വി ആർ. രമേശ്,പി കെ. വിക്രമൻ,ടി സി. അർജുനൻ എന്നിവർ നേതൃത്വം നൽകി. ആവേശോജ്വലമായ സ്വീകരണ കേന്ദ്രങ്ങളിൽ കാലിക പ്രസക്തമായ ഒട്ടേറെ രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് സി.പി.ഐ മണ്ഡലം സെക്രട്ടറി പി. മണി ജാഥാ ക്യാപ്റ്റൻ , കേരള മഹിളാ സംഘം മണ്ഡലം സെക്രട്ടറി അനിത രാധാകൃഷ്ണൻ വൈസ് ക്യാപ്റ്റൻ , മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എൻ കെ. ഉദയപ്രകാശ് ഡയറക്ടർ എന്നിവർ വിശദമായി ജനങ്ങളോട് സംവദിച്ചു.
ജാഥാ അംഗങ്ങളായ എം ബി. ലത്തീഫ്, കെ കെ. ശിവൻ, കെ സി. ബിജു, എ എസ്. ബിനോയ്, കെ എസ്. പ്രസാദ്, ശോഭന മനോജ്, ടി വി. വിപിൻ, മിഥുൻ പൊട്ടക്കാരൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു ജനുവരി 17 ന് രാവിലെ 10ന് ഇരിങ്ങാലക്കുട ഹെഡ്പോസ്റ്റഫിസിന് മുന്നിലേക്ക് നടക്കുന്ന മാർച്ച് സി.പി.ഐ തൃശൂർ ജില്ലാ സെക്രട്ടറി കെ കെ. വത്സരാജ് ഉദ്ഘാടനം ചെയ്യും