രക്ത ദാന ക്യാമ്പ് നടത്തി

അവിട്ടത്തൂർ : ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം നാഷണൽ സർവ്വീസ് സ്കീം യൂണിറ്റും , ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് യൂണിറ്റുകളും , ഐ. എം .എ .യും സംയുക്തമായി എച്ച്. ഡി .എഫ് .സി . ബാങ്കിന്റെ സഹകരണത്തോടെ സ്കൂളിൽ രക്ത ദാന ക്യാമ്പ് നടത്തി. പാത്തോളജി വിഭാഗം മേധാവി ഡോ. രാധാകൃഷണൻ നേതൃത്വം നൽകി. നാട്ടുകാരുടെയും പി.ടി.എ .യുടെയും സഹകരണത്തിലൂടെ 40 യൂണിറ്റ് രക്തം ശേഖരിച്ചു. സ്കൂൾ മാനേജർ എ. സി .സുരേഷ് , പ്രിൻസിപ്പാൾ ഡോ. എ. വി. രാജേഷ് , ഹെഡ് മാസ്റ്റർ മെജോ പോൾ , എൻ. എസ്. എസ്. പി.എ.സി മെമ്പർ ഡി. ഹസിത, എൻ.എസ് .എസ് . ഓഫീസർ വി.ആർ. ദിനേശൻ , സ്കൗട്ട് മാസ്റ്റർ ബിബി. പി. എൽ , ഗൈഡ്‌ ക്യാപ്റ്റൻ പ്രസീദ ടി.എൻ.തുടങ്ങിയവർ പങ്കെടുത്തു.

Leave a comment

Top