ഇരിങ്ങാലക്കുട എസ്.എൻ.ബി.എസ് സമാജം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവം ജനുവരി 17 മുതൽ 24 വരെ

എസ്.എൻ.ബി.എസ് സമാജം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവം ജനുവരി 17 മുതൽ 24 വരെ. 17 ന് തിങ്കളാഴ്ച കൊടിയേറ്റം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എസ്.എൻ.ബി.എസ് സമാജം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവം ജനുവരി 17 മുതൽ 24 വരെ ആഘോഷിക്കുമെന്ന് പത്രസമ്മേളനത്തിലൂടെ അറിയിച്ചു. ജനുവരി 16 ന് ഞായറാഴ്ച പ്രസാദ ശുദ്ധി, 17 ന് തിങ്കളാഴ്ച പള്ളിയുണർത്താൽ അഭിഷേകം, മഹാഗണപതിഹോമം, മലർ നിവേദ്യം, എന്നിവയും വൈകീട്ട് ശിവഗിരി മഠതിപ്പതി സച്ചിദാനന്ദ സ്വാമിയുടെ നേതൃത്വത്തിൽ പറവൂർ ബ്രഹ്മശ്രീ രാകേഷ് തന്ത്രികൾ തൃക്കൊടിയേറ്റുന്നു

ജനുവരി 22 ശനിയാഴ്ച കാവടി അഭിഷേക മഹോത്സവ ദിനത്തിൽ പ്രാദേശിക വിഭാഗങ്ങളിൽ നിന്നുള്ള കാവടി വരവ് നടത്തുന്നു. തുടർന്ന് വൈകീട്ട് ഭസ്മക്കാവടിയും . ജനുവരി 22 ഞായറാഴ്ച്ച പൂര മഹോത്സവവും നടത്തുന്നു.

പത്രസമ്മേളനത്തിൽ പ്രസിഡന്റ് എം.കെ വിശ്വംഭരൻ മുക്കുളം, സെക്രട്ടറി രാമാനന്ദൻ ചെറാക്കുളം, ട്രഷറർ ഗോപി മണമാടത്തിൽ എന്നിവർ പങ്കെടുത്തു.

Leave a comment

Top