ക്രൈസ്റ്റ് കോളേജിൽ വോളിബോൾ രംഗത്ത് മികച്ച നേട്ടം കൈവരിച്ച കുട്ടികളെയും, സ്പോർട്സ് കൗൺസിൽ പരിശീലകൻ ലക്ഷ്മി നാരായണനെയും ആദരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ (ഓട്ടോണമസ്) വോളിബോൾ രംഗത്ത് മികച്ച നേട്ടം കൈവരിച്ച കുട്ടികളെയും, സ്പോർട്സ് കൗൺസിൽ പരിശീലകൻ ലക്ഷ്മി നാരായണനെയും ആദരിച്ചു. ദ്രോണാചാര്യ അവാർസ് ജേതാവ് ടി.പി ഔസഫ്, ജില്ലാ സ്പോർട്സ് കൌൺസിൽ പ്രസിഡന്റ്‌ സാമ്പശിവൻ, ക്രൈസ്റ്റ് കോളേജ് പ്രിസിപ്പൽ ജോളി ആൻഡ്രൂസ് എന്നിവർചേർന്നു ആദരം നൽകി. ചടങ്ങിൽ ഫാ. വിൽ‌സൺ തറയിൽ, ഡോ. ടി വിവേകാനന്ദൻ, ഡോ. അരവിന്ദാ ബി.പി എന്നിവർ സംസാരിച്ചു. കുട്ടികളുടെ മാതാപിതാക്കളും, മറ്റു അധ്യാപകർ വോളിബോൾ രംഗത്തുള്ള നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു. കോളേജ് കായിക വിഭാഗം മേധാവി ഡോ ബിന്റു ടി .കല്യാൺ സ്വാഗതവും കോളേജ് വൈസ് പ്രിസിപ്പൽ ഫാ ജോയ് പീണിക്കാപ്പറമ്പിൽ നന്ദിയും അറിയിച്ചു.

Leave a comment

Top