തുടർച്ചയായ ദേശവിരുദ്ധ നയങ്ങൾ നടപ്പാക്കുന്നതിൽ സ്ഥിരോത്സാഹം കാണിക്കുന്നതിൽ നിന്ന് നരേന്ദ്രമോദി സർക്കാർ പിന്മാറുക : കെ പി. രാജേന്ദ്രൻ

ഇരിങ്ങാലക്കുട : രാജ്യ രക്ഷക്ക് കോട്ടം തട്ടുന്ന തരത്തിലുള്ള ജനവിരുദ്ധ നയങ്ങൾ പാർലമെന്റിൽ നടപ്പാക്കാൻ ശ്രമിക്കുകയും അതിനെ എതിർക്കുന്ന ഇടതുപക്ഷ എം.പി മാരെ തിരഞ്ഞു പിടിച്ചു പുറത്ത്രുനിർത്തുക തുടങ്ങിയ തുടർച്ചയായ ദേശവിരുദ്ധ നയങ്ങൾ നടപ്പാക്കുന്നതിൽ സ്ഥിരോത്സാഹം കാണിക്കുന്നതിൽ നിന്ന് നരേന്ദ്രമോദി സർക്കാർ പിന്മാറണമെന്ന് കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള അവഗണക്കും ജനദ്രോഹ നയങ്ങൾക്കുമേതിരെ ജനുവരി 17ന് സി പി ഐ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ചും ധർണ്ണയും നടക്കുന്നതിന്റെ ഭാഗമായി സി പി ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 3 ദിവസങ്ങളിലായി നടക്കുന്ന വാഹന പ്രചരണ ജാഥയുടെയും, പൂമംഗലം ലോക്കൽ കമ്മിറ്റി ഓഫീസിന്റെയും ഉദ്‌ഘാടനം ചെയ്‌ത്‌ സി.പി.ഐ ദേശീയ കൗൺസിൽ മെമ്പറും, എ ഐ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ പി. രാജേന്ദ്രൻ ആവശ്യപ്പെട്ടു.

പൊതു മേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികളെ സ്വകര്യവത്കരിക്കുന്ന ബിൽ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ എതിർത്ത പ്രതിപക്ഷ എം.പി മാരെ സസ്പെന്റ് ചെയ്ത നടപടി ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണ്ഡലം സെക്രട്ടറി പി. മണി ജാഥാ ക്യാപ്റ്റനായും, കേരള മഹിളാ സംഘം മണ്ഡലം സെക്രട്ടറി അനിത രാധാകൃഷ്ണൻ വൈസ് ക്യാപ്റ്റനായും , മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എൻ കെ. ഉദയപ്രകാശ് ഡയറക്ടർ ആയും നടത്തുന്ന പ്രചാരണ ജാഥക്ക് മണ്ഡലം നേതാക്കളും, വർഗ ബഹുജന സംഘടനാ നേതാകളും സ്വീകരണം നൽകി ജനുവരി 14,15 തിയതി കളിൽ നടക്കും. ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകാരണങ്ങൾ ഏറ്റുവാങ്ങി ജനുവരി 15ന്
ജാഥ ആളൂരിൽ എത്തുന്നു, തുടർന്ന് നടക്കുന്ന സമാപന സമ്മേളനം കിസാൻ സഭ ജില്ലാ സെക്രട്ടറി കെ വി. വസന്തകുമാർ ഉദ്‌ഘാടനം ചെയ്യും.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top