കുളം നിർമിച്ചും കയർ ഭൂവസ്ത്രം അണിയിച്ചും തൊഴിലുറപ്പ് തൊഴിലാളികൾ

ആളൂർ : ജലസേചന സൗകര്യമൊരുക്കുന്നതിന് കുളം നിർമ്മിച്ച് കരുത്ത് തെളിയിച്ചിരിക്കുകയാണ് ആളൂർ ഗ്രാമ പഞ്ചായത്തിലെ താണിപ്പാറ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ. ജലസേചനത്തിനായി പരമ്പരാഗതമായ് ഉപയോഗിച്ച് വരുന്ന മൽപ്പാട്ടിപ്പാടം വലിയ തോടിന്‍റെ ഇരു ഭാഗങ്ങളിലും കയർ ഭൂവസ്ത്രം അണിയിച്ച് വശങ്ങളെ സംരക്ഷിച്ചു.

താണിപ്പാറയിലെ തൊഴിലുറപ്പ് തൊഴിലാളികൾ രണ്ട് ഗ്രൂപ്പുകളായി അമ്പതോളം പേർ ചേർന്നാണ് ഈ പ്രവർത്തി ചെയ്തത് മൽപ്പാട്ടിപ്പാടം തോടിന്‍റെ 600 മീറ്റർ നീളത്തിൽ കയർ വിരിക്കുന്നതിന് 450 തൊഴിൽ ദിനങ്ങൾ സൃഷ്ട്ടിച്ചു.

Leave a comment

Leave a Reply

Top